അശ്വിൻ ക്രിക്കറ്റിലെ ട്രെൻഡ് സ്റ്റെർ ആണെന്ന് പറഞ്ഞാൽ ആർക്കും എതിർപ്പ് ഉണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം താരം തുടങ്ങി വെച്ച മങ്കാദിങ് പിന്നീട് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ച ആയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിന്റെ താരം ആയിരുന്നപ്പോൾ രാജസ്ഥാൻ താരം ജോസ് ബട്ട്ലറെയാണ് അശ്വിങ് മങ്കാദിങ് നടത്തി പുറത്താക്കിയത്. എന്നാൽ ഇത് വലിയ വിവാദമായി. നിയമങ്ങൾക്ക് അനുസരിച്ചാണ് താൻ ഇത് ചെയ്തത് എന്നുള്ള വദന ഉണ്ടായത്. ആ മങ്കാദിങ് കാരണം ആ മത്സരം പുജാബ് ജയിച്ചെങ്കിലും അശ്വിൻ മങ്കാദിങ്ങിന്റെ പിതാവായി മാറി. പിന്നെ ഇന്ത്യൻ വനിതാ ടീം താരം ദീപ്തി ശർമ്മ ഇംഗ്ലണ്ട് താരത്തെ ഇത്തരത്തിൽ വീഴ്ത്തിയപ്പോൾ അവിടെയും അശ്വിൻ ചർച്ചയായി/
എന്നാൽ റൺ ഔട്ട് പോലെ തന്നെ ഇപ്പോൾ നിയമപരമാണ് മങ്കാദിങും. ബാറ്റ്സ്മാൻ ഡെലിവറിക്ക് മുമ്പ് ക്രീസ് വിട്ടാൽ നിയമപരമായി ബാറ്റ്സ്മാനെ പുറത്താക്കാം. എന്നാൽ കഴിഞ്ഞ ടി20 ലോകാപ്പിലൊക്കെ മങ്കാദിങ് നടത്താൻ അവസരം ഉണ്ടായിട്ടും അശ്വിൻ ചെയ്തിരുന്നില്ല.
ഇപ്പോഴിത് ഒരിക്കൽക്കൂടി അത്തരത്തിൽ അശ്വിൻ ഒന്ന് ക്ഷമിക്കാൻ പഠിച്ചിരിക്കുകയാണ്. ഇപ്പോൾ നടക്കുന്ന രാജസ്ഥാൻ- പഞ്ചാബ് മത്സരത്തിലാണ് താൻ ഡെലിവറി അറിയുന്നതിന് മുമ്പ് ക്രീസ് വിട്ട ധവാനെ അശ്വിൻ ശ്രദ്ധിക്കുന്നത്. വേണമെങ്കിൽ അശ്വിന് സുഖമായി പുറത്താക്കാമായിരുന്നു. എന്നാലും അശ്വിൻ അദ്ദേഹത്തിന് ഒരു വാർണിങ് നൽകി വിടുക ആയിരുന്നു. ക്യാമറ കണ്ണുകൾ അശ്വിന്റെ പഴയ വേട്ടമൃഗവും ഇപ്പോൾ സഹതാരവുമായി ബട്ട്ലറെ കാണിച്ചു ശ്രദ്ധിക്കണം.