പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളില്‍ ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും ഷഹീന്‍ അഫ്രീദിയെയും ഇഷ്ടമുണ്ടെന്ന് പറഞ്ഞ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിനെ പുകഴ്ത്തി മുന്‍ പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. വ്യത്യസ്ത രാജ്യങ്ങളിലെ കളിക്കാര്‍ തമ്മിലെ പരസ്പര ബഹുമാനം നല്ലകാര്യമാണെന്ന് ബട്ട് പറഞ്ഞു.
ബാബറിനെയും റിസ്വാനെയും അഫ്രീദിയെയും അശ്വിന്‍ പ്രശംസിച്ചത് ഹൃദ്യമായ കാര്യമാണ്. കളിക്കാര്‍ പരസ്പരം പ്രശംസിക്കുമ്പോള്‍ ബഹുമാനം വര്‍ദ്ധിക്കുന്നു. എല്ലാ കളിക്കാരും അഭിനന്ദനം അര്‍ഹിക്കുന്നു. അശ്വിന്‍ ഉന്നത നിലവാരമുള്ള താരമാണ്. വിരാട് കോഹ്ലിയെയും രോഹിതിനെയും പോലുള്ള ഇന്ത്യന്‍ പ്രതിഭകളെ നമ്മളും പുകഴ്ത്താറുണ്ട്. താരങ്ങള്‍ പരസ്പരം ബഹുമാനിക്കണം. അതു ആരോഗ്യകരമായ ലക്ഷണമാണ്- ബട്ട് പറഞ്ഞു.
മുഹമ്മദ് റിസ്വാന്റെ പ്രകടനങ്ങളെ പിന്തുടരാറുണ്ടെന്നും ബാബര്‍ അസം അസാധാരാണ ബാറ്ററാണെന്നുമാണ് അശ്വിന്‍ അഭിപ്രായപ്പെട്ടത്. ഷഹീന്‍ അഫ്രീദി പ്രതിഭാധനനാണെന്നും അശ്വിന്‍ വിലയിരുത്തിയിരുന്നു.