'ജോര്‍ജ്കുട്ടി സൃഷ്ടിച്ച ട്വിസ്റ്റ് കണ്ട് ഉച്ചത്തില്‍ ചിരിച്ചു പോയി'; ദൃശ്യം 2 വിനെ കുറിച്ച് ആര്‍. അശ്വിന്‍

മോഹന്‍ലാല്‍ നായകനായ മലയാള ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം കണ്ട അനുഭവം പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍.അശ്വിന്‍. ദൃശ്യം 2 വിന്റെ ക്ലൈമാക്‌സ് അത്ഭുതപ്പെടുത്തിയെന്നും കാണാത്തവര്‍ വേഗം ചിത്രം കാണണമെന്നും അശ്വിന്‍ ട്വീറ്റ് ചെയ്തു.

“ദൃശ്യം 2ല്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച  കോടതിക്കുള്ളില്‍ സൃഷ്ടിച്ച ട്വിസ്റ്റ് കണ്ട് ഉച്ചത്തില്‍ ചിരിച്ചു പോയി. ഇതുവരെ കാണാത്തവര്‍ ദൃശ്യം 1 മുതല്‍ കാണുക. മികച്ച ചിത്രമാണ്. വളരെ മികച്ച ചിത്രം” അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ജീത്തു ജോസഫാണ്. അതേസമയം ദൃശ്യം 2ന്റെ തെലുങ്ക് റീമേക്ക് ഇതിനകം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

നിലവില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുള്ള തയ്യാറെടുപ്പിലാണ് അശ്വിന്‍. അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ 24നാണ് പിങ്ക് ബോള്‍ ടെസ്റ്റ് ആരംഭിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇരു ടീമും ഓരോ ജയങ്ങള്‍ വീതം നേടി തുല്യത പുലര്‍ത്തുകയാണ്.

Latest Stories

ഞാന്‍ എടുത്ത തീരുമാനം തെറ്റാണെന്ന് എനിക്ക് മനസിലായി, സിനിമ ഒ.ടി.ടിയില്‍ ഇറക്കിയാല്‍ മതിയേനെ: കങ്കണ

കെ സുരേന്ദ്രന് പകരം രാജീവ് ചന്ദ്രശേഖർ വരണം; സമ്മർദ്ദം ശക്തമാക്കി ദേശീയ നേതാക്കൾ, ബിജെപി പുതിയ അധ്യക്ഷനെ ഉടാനറിയാം

പത്താം ദിനവും പിടിതരാതെ ഇന്‍ഫോസിസ് ക്യാമ്പസിലെ പുള്ളിപ്പുലി; ജീവനക്കാര്‍ വീട്ടില്‍ തുടരാന്‍ നിര്‍ദേശം; ട്രെയിനികളെ പുറത്തിറക്കാതെ പരിശീലനം; വെട്ടിലായി വനംവകുപ്പ്

'ഈ സിനിമ മാമൂലുകളെ ധിക്കരിക്കും.. നമ്മെ പ്രകോപിപ്പിക്കും'; വിവാദങ്ങള്‍ക്കിടെ ഗീതുവിന്റെ കുറിപ്പ്

'ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ'; അശ്ലീല കമന്റിട്ടയാളുടെ പേരും അഡ്രസും പങ്കുവെച്ച് പിപി ദിവ്യ, പരാതി നൽകി

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണം; ഐ സി ബാലകൃഷ്‌ണൻ എംഎല്‍എ പ്രതി, ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി; എൻ ഡി അപ്പച്ചനെതിരെയും കേസ്

ബാഴ്‌സലോണ സൂപ്പർകോപ്പ ഡി എസ്പാന ഫൈനലിൽ; കളമൊരുങ്ങുന്നത് എൽ ക്ലാസിക്കോ ഫൈനലിനോ?

ദയവ് ചെയ്ത് ഇനി അവൻ ടെസ്റ്റ് ക്രിക്കറ്റ് കളിക്കരുത്, ചതിച്ചിട്ട് പോയവർക്ക് ഒന്നും ഇനി അതിന് അർഹതയില്ല; തുറന്നടിച്ച് മുഹമ്മ്ദ് കൈഫ്

'ബീഫില്‍ കുറച്ച് എലിവിഷം ചേര്‍ത്തിട്ടുണ്ടേ…'; തമാശ പറയുകയാണെന്ന് കരുതി കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍, സുഹൃത്തിനെതിരെ കേസെടുത്ത് പൊലീസ്

റീലിൽ നിന്ന് റിയലിലേക്ക്: സെൻഡയയുടെയും ടോം ഹോളണ്ടിൻ്റെയും ഹോളിവുഡ് പ്രണയകഥ