നെറ്റ്സില്‍ പല തവണ അവനെതിരെ ബോള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കല്‍പ്പോലും ഔട്ടാക്കാന്‍ കഴിഞ്ഞിട്ടില്ല; ഇന്ത്യന്‍ ടീമിലെ മികച്ച ഡിഫന്‍സ് ആരുടേതെന്ന് പറഞ്ഞ് അശ്വിന്‍

ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളില്‍ ഏറ്റവും ശക്തമായ പ്രതിരോധ മികവുള്ള കളിക്കാരന്‍ ആരെന്ന് പറഞ്ഞ് ഇന്ത്യന്‍ മുന്‍ താരം ആര്‍ അശ്വിന്‍. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തിനെയാണ് അശ്വിന്‍ മികച്ച ഡിഫന്‍ഡറായി തിരഞ്ഞെടുത്തത്. നെറ്റ്സില്‍ പല തവണ പന്തിനെതിരെ ബോള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കല്‍പ്പോലും ഔട്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അശ്വിന്‍ പറയുന്നു.

പ്രതിരോധിക്കാന്‍ ശ്രമിച്ചതിനു ശേഷം വളരെ അപൂര്‍വ്വമായി മാത്രമേ റിഷഭ് പന്ത് പുറത്തായിട്ടുള്ളൂ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡിഫന്‍സുള്ള താരങ്ങളിലൊരാളാണ് അവന്‍. പ്രതിരോധമെന്നത് വളരെയധികം വെല്ലുവിളിയുയര്‍ത്തുന്നതായി മാറിയിരിക്കുകയാണ്. സോഫ്റ്റ് ഹാന്റ് കൊണ്ട് റിഷഭിന്റെ ഡിഫന്‍സാണ് ഏറ്റവും മികച്ചത്.

നെറ്റ്സില്‍ അവനെതിരേ ഞാന്‍ ഒരുപാട് തവണ ബോള്‍ ചെയ്തിട്ടുണ്ട്. പക്ഷെ പുറത്താക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. അവന്‍ എഡ്ജാവുകയോ, എല്‍ബിഡബ്ല്യുവാകുകയോ ചെയ്തിട്ടില്ല. റിഷഭിന്റെ പ്രതിരോധ മികവ് അത്ര മാത്രം ശക്തമാണ്- അശ്വിന്‍ പറഞ്ഞു.

ഇത്തവണ സിഡ്നിയില്‍ ഓസീസിനെതിരെ രണ്ടു വ്യത്യസ്ത ഇന്നിങ്സുകളാണ് റിഷഭ് പന്ത് കളിച്ചത്. ആദ്യ ഇന്നിങ്സില്‍ ബാറ്റ് ചെയ്യവെ അവന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ബോള്‍ കൊണ്ടിരുന്നു. എന്നിട്ടു 40 റണ്‍സ് റിഷഭ് സ്‌കോര്‍ ചെയ്തു. അവന്റെ അധികം സംസാരിക്കപ്പെടാത്ത ഇന്നിങ്സ് കൂടിയായിരിക്കും ഇത്. തീര്‍ച്ചയായും ഇതു നീതികേടാണ്- അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

മുസ്ലീം സമുദായം മുഴുവന്‍ മതവര്‍ഗീയവാദികള്‍; വിവാദ പരാമര്‍ശത്തില്‍ പിസി ജോര്‍ജ്ജിനെതിരെ കേസെടുത്ത് പൊലീസ്

പത്തനംതിട്ടയില്‍ 13കാരിയെ പീഡിപ്പിച്ച കേസില്‍ 40 പ്രതികള്‍; പ്രാഥമിക അന്വേഷണത്തില്‍ 62 പ്രതികളെന്ന് സൂചന

പിവി അന്‍വര്‍ ഒടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി സ്വീകരിച്ച് അഭിഷേക് ബാനര്‍ജി

ചിരിയില്‍ അല്‍പ്പം കാര്യം, കിടിലൻ റെക്കോഡില്‍ സ്മൃതി മന്ദാന

മാമി തിരോധാനം: ഡ്രൈവർ രജിത്തിനെയും ഭാര്യ തുഷാരയെയും ഗുരുവായൂരിൽ നിന്ന് കണ്ടെത്തി

പാലക്കാട് ജപ്തി ഭയന്ന് ആത്മഹത്യശ്രമം; ചികിത്സയിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

"രോഹിതിനെക്കാൾ മികച്ച ക്യാപ്റ്റൻ മറ്റൊരു താരമാണ്, അവൻ കണ്ട് പഠിക്കണം ആ ഇതിഹാസത്തെ": ദിനേശ് കാർത്തിക്

കൃത്യതയ്ക്ക് മുമ്പില്‍ വേഗവും വഴി മാറും, ടെസ്റ്റില്‍ ഒന്‍പതാമനായി ഇറങ്ങി രണ്ട് സെഞ്ച്വറിയ താരം!

'ഞാന്‍ ദൈവമല്ല, മനുഷ്യനാണ്, തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാം'; മന്‍ കി ബാത്തിനപ്പുറം മോദിയുടെ പോഡ്കാസ്റ്റ് തുടക്കം; മറവിയില്‍ മുക്കാന്‍ നോക്കുന്നത് 'സാധാരണ ജന്മമല്ല, ദൈവം ഭൂമിയിലേക്ക് അയച്ചവന്‍' പരാമര്‍ശമോ?

"ആർസിബിയുടെ പുതിയ ക്യാപ്റ്റൻ വിരാട് കോഹ്ലി ആണെന്ന് നിങ്ങളോട് ആര് പറഞ്ഞു"; പരിശീലകന്റെ വാക്കുകൾ വൈറൽ