അശ്വിനെ ഒക്കെ മികച്ചവൻ എന്നാരാണ് വിശേഷിപ്പിച്ചത്, അയാൾ ഇതിഹാസം ഒന്നുമല്ല; താരത്തിനെ മികച്ചവൻ എന്ന് വിശേഷിപ്പിക്കുന്നതിന് എതിരെ സഞ്ജയ് മഞ്ജരേക്കർ

ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരങ്ങളുടെ കൂട്ടത്തില്‍ ആര്‍.അശ്വിന്റെ പേരും ചേര്‍ത്തു പറയുന്നതിനോട് തനിക്ക് വിയോജിപ്പുണ്ടെന്ന് സഞ്ജയ് മഞ്ജരേക്കര്‍. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, എന്നീ രാജ്യങ്ങളിലെ മോശം ബോളിംഗ് റെക്കോര്‍ഡ് ചൂണ്ടിക്കാട്ടിയാണ് അശ്വിനെ മഞ്ജരേക്കറുടെ ഈ പരാമര്‍ശം.

“ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളുടെ കൂട്ടത്തില്‍ ചിലര്‍ രവിചന്ദ്രന്‍ അശ്വിന്റെ പേരും പറയാറുണ്ട്. ഇക്കാര്യത്തില്‍ എനിക്ക് ചില സംശയങ്ങളുണ്ട്. ഒന്നാമതായി. “സേനാ” രാജ്യങ്ങളില്‍ അശ്വിന് ഒരിടത്തുപോലും അഞ്ച് വിക്കറ്റ് നേട്ടമില്ല. ഇന്ത്യന്‍ പിച്ചുകളില്‍നിന്ന് അശ്വിന്‍ വിക്കറ്റുകള്‍ വാരിക്കൂട്ടുന്നത് നാം കണ്ടിട്ടുണ്ട്. ഇന്ത്യന്‍ പിച്ചുകള്‍ അശ്വിന്റെ ബോളിങ് ശൈലിക്ക് അനുകൂലമായി തയാറാക്കിയതാണെന്ന് നാം മറക്കരുത്.”

“അശ്വിന്‍ ഒരു വശത്ത് വിക്കറ്റുകള്‍ വാരിക്കൂട്ടുമ്പോള്‍ത്തന്നെ ഒപ്പത്തിനൊപ്പം രവീന്ദ്ര ജഡേജയുമുണ്ട്. ഇതേ പിച്ചുകളില്‍ രവിചന്ദ്രന്‍ അശ്വിനേക്കാള്‍ വിക്കറ്റ് അക്ഷര്‍ പട്ടേല്‍ വീഴ്ത്തുന്നത് നാം കണ്ടു. അതുകൊണ്ട് എക്കാലത്തേയും മികച്ച താരങ്ങളുടെ കൂട്ടത്തില്‍ അശ്വിനെ പരിഗണിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്” മഞ്ജരേക്കര്‍ പറഞ്ഞു.

ഇന്ത്യൻ പരമ്പരകളിൽ എന്നും അശ്വിൻ പുലിയാണ്. വിദേശത്തു പലപ്പോഴും മികവിലേക്ക് വന്നിട്ടില്ല. അതിനാൽ മികച്ചവനെന്ന പറയാൻ സാധിക്കില്ല എന്നാണ് സഞ്ജയ് മഞ്ജരേക്കർ പറയുന്നത്.

Latest Stories

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്

എന്റെ പിള്ളേരുടെ ഫോട്ടോ..., വിമാനത്തലവളത്തിൽ കട്ടകലിപ്പിൽ വിരാട് കോഹ്‌ലി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ലോക്‌സഭ സമ്മേളനം അവസാനിപ്പിക്കാനായില്ല; രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് വനിത എംപി

കടുപ്പമേറിയ വിക്കറ്റാണെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നത് ബാറ്ററുടെ ജോലിയാണ്: നിലപാട് വ്യക്തമാക്കി സഞ്ജു

BGT 2024: മഞ്ഞുരുകി തുടങ്ങിയതേ ഉള്ളു, ഒന്നിന് പുറകെ ഒന്നായി ഇന്ത്യയെ കാത്തിരിക്കുന്നത് രണ്ട് വിരമിക്കൽ വാർത്തകൾ; റിപ്പോർട്ട് ഇങ്ങനെ