ഇന്ത്യ- പാക് പോര് കാത്തിരുന്ന ആരാധകര്‍ക്ക് ഞെട്ടല്‍; ഏഷ്യാ കപ്പിന് ഇന്ത്യ ഉണ്ടായേക്കില്ല

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചാല്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പിന്‍മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫൈനലിന്റെ അതേ സമയത്തു തന്നെയാണ് ഏഷ്യാ കപ്പും എന്നതാണ് ബി.സി.സി.ഐയെ പിന്മാറ്റത്തിന് പ്രേരിപ്പിക്കുന്നത്.

നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പടിവാതിക്കലാണ് ഇന്ത്യ. ഇംഗ്ലണ്ടുമായുള്ള നാലാമത്തെയും അവസാനത്തേതുമായ ടെസ്റ്റ് മത്സരത്തില്‍ തോറ്റില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഫൈനലില്‍ പ്രവേശിക്കാം. സമനിലയായാലും മതി. എന്നാല്‍ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ ഓസീസാവും ഫൈനലിലെത്തുക.

IND vs ENG, Day-Night Test: Sourav Ganguly Feels India Favourites To Win 3rd Test Against England | Cricket Newsഇന്ത്യ വിട്ടുനിന്നാലും ടൂര്‍ണമെന്റുമായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മുന്നോട്ടുപോവുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ ടൂര്‍ണമെന്റ് നടക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് കാരണം ടൂര്‍ണമെന്റ് ഈ വര്‍ഷത്തേക്കു മാറ്റുകയായിരുന്നു.

IND v PAK: Team India Too Good for Pakistan, Again!

Read more

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ അസാന്നിദ്ധ്യം മൊത്തത്തില്‍ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. ആരാധകര്‍ക്ക് ഇന്ത്യ- പാക് പോരാട്ടം നഷ്ടപ്പെടുമ്പോള്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് ടൂര്‍ണമെന്റിന്റെ ആകര്‍ഷണം കുറയുമെന്നതാണ് തിരിച്ചടിയാകുന്നത്.