ഇന്ത്യ- പാക് പോര് കാത്തിരുന്ന ആരാധകര്‍ക്ക് ഞെട്ടല്‍; ഏഷ്യാ കപ്പിന് ഇന്ത്യ ഉണ്ടായേക്കില്ല

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചാല്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പിന്‍മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫൈനലിന്റെ അതേ സമയത്തു തന്നെയാണ് ഏഷ്യാ കപ്പും എന്നതാണ് ബി.സി.സി.ഐയെ പിന്മാറ്റത്തിന് പ്രേരിപ്പിക്കുന്നത്.

നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പടിവാതിക്കലാണ് ഇന്ത്യ. ഇംഗ്ലണ്ടുമായുള്ള നാലാമത്തെയും അവസാനത്തേതുമായ ടെസ്റ്റ് മത്സരത്തില്‍ തോറ്റില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഫൈനലില്‍ പ്രവേശിക്കാം. സമനിലയായാലും മതി. എന്നാല്‍ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ ഓസീസാവും ഫൈനലിലെത്തുക.

ഇന്ത്യ വിട്ടുനിന്നാലും ടൂര്‍ണമെന്റുമായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മുന്നോട്ടുപോവുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ ടൂര്‍ണമെന്റ് നടക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് കാരണം ടൂര്‍ണമെന്റ് ഈ വര്‍ഷത്തേക്കു മാറ്റുകയായിരുന്നു.

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ അസാന്നിദ്ധ്യം മൊത്തത്തില്‍ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. ആരാധകര്‍ക്ക് ഇന്ത്യ- പാക് പോരാട്ടം നഷ്ടപ്പെടുമ്പോള്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് ടൂര്‍ണമെന്റിന്റെ ആകര്‍ഷണം കുറയുമെന്നതാണ് തിരിച്ചടിയാകുന്നത്.

Latest Stories

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ