ഇംഗ്ലീഷ് അറിയാതെ അവതാരകന് മുന്നില്‍ നിന്ന് തന്‍റെ കുട്ടി വിഷമിച്ചപ്പോള്‍, അത് കണ്ട് അയാള്‍ ഓടി വന്നു

അച്ചു ജോണ്‍സണ്‍

അവര്‍ക്ക് സ്റ്റാര്‍ വാല്യൂവിന്റെ സമ്മര്‍ദ്ദം ഉള്ള പ്ലെയേഴ്സ് ഇല്ല.. ഹസരങ്ക എന്ന വേള്‍ഡ് ക്ലാസ്സ് സ്പിന്നറിനെ മാറ്റി നിറുത്തിയാല്‍ ബാക്കി എല്ലാവരും അത്ര പ്രശസ്തരും അല്ല.. അവരുടെ കോച്ച് ക്രിസ് സില്‍വര്‍വുഡ് പറഞ്ഞത് പോലെ ഒരു വ്യക്തിയില്‍ ആശ്രയിക്കുന്ന ഒരു ടീമിനെ വാര്‍ത്തെടുക്കാന്‍ അല്ല എന്റെ ശ്രമം..

അതെ ഇന്നലെ ശ്രീലങ്കയുടെ ആദ്യ 5 പേര്‍ കൂടാരം കേറിയപ്പോള്‍ വാലറ്റം അവരെ രക്ഷിച്ചു.. ടോപ് ഓര്‍ഡര്‍ ബാറ്റിംഗില്‍ പെര്‍ഫോം ചെയ്യാതായപ്പോ അവരെല്ലാം ഫീല്‍ഡിങ്ങില്‍ ഇടിമിന്നലായി..
ഒരുവേള പാക് ഇതിഹാസം വസിം അക്രം കമന്ററിയില്‍ ഇരുന്ന് പറഞ്ഞു ‘ഇന്ന് ഈ വ്യത്യാസം ഉണ്ടാക്കിയത് ശ്രീലങ്കയുടെ ഇന്റന്റ്ഉം ഗ്രൗണ്ടിലെ വേഗതയുമാണ് ‘

നമ്മുടെ ഇന്ത്യന്‍ ടീമിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ പ്രതിഭകൊണ്ടോ പ്രശസ്തി കൊണ്ടോ നമ്മള്‍ പിറകിലല്ല പക്ഷെ എവിടോ ഒരു കംപ്ലീറ്റ് ടീം ആകാന്‍ നമുക്ക് സാധിക്കുന്നില്ല.. ഇതിനെ കുറിച്ച് മുന്‍ കോച്ച് രവി ശാസ്ത്രിയുടെ വാക്കുകള്‍ കടമെടുത്താല്‍, ‘ഇന്ത്യന്‍ സോഷ്യല്‍ മീഡിയയില്‍ നമ്മുടെ പ്ലെയേഴ്‌സ് എല്ലാം ഓരോ താരങ്ങള്‍ ആണ്. കളിക്കളത്തിലും അവര്‍ ഇന്ന് പെര്‍ഫോം ചെയ്തില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്ന വിമര്‍ശനങ്ങളെ കുറിച്ചും ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഉണ്ടാകുന്ന വിമര്‍ശനങ്ങളെ കുറിച്ചും അവരും വാചാലര്‍ ആയിരിക്കാം. അതും അവരെ മെന്റല്‍ പ്രഷറില്‍ ആക്കുന്നുണ്ടാകാം.’

ശരിയാകാം കഴിഞ്ഞ 9 വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന് ഒരു ICC ട്രോഫി ഉണ്ടായിട്ടില്ല. കാരണം സെമിയില്‍ കേറിയാലും ഫൈനലില്‍ കേറിയാലും കുറെ വര്‍ഷങ്ങളായി ആ പ്രഷറില്‍ പതറുന്ന ഇന്ത്യന്‍ ടീമിനെയാണ് നമ്മള്‍ കണ്ടിട്ടുള്ളത്.. അവിടെ ശ്രീലങ്കക്ക് നഷ്ട്ടപ്പെടാന്‍ ഒന്നുമില്ല നേടാനോ ഒരുപാടും.. തീക്ഷാന പറഞ്ഞത് പോലെ വല്യ കൊമ്പന്മാര്‍ ഒന്നും ഇല്ലെങ്കിലും അവര്‍ ഒരു മെയ് ആയിരുന്നു ഒരു മനസായിരുന്നു..

കൂട്ടിന് മറ്റൊരാളും ‘ കഴിഞ്ഞ ദിവസം ലങ്കന്‍ ഓപ്പണര്‍ പാത്തും നിസങ്ക വിജയത്തിന് ശേഷം ഇംഗ്ലീഷ് അറിയാതെ അവതാരകന് മുന്നില്‍ നിന്ന് വിഷമിച്ചപ്പോള്‍ അത് കണ്ട് അയാള്‍ ഓടി വന്നു അവനെ ചേര്‍ത്ത് നിറുത്തി, അവന് വേണ്ടി അയാള്‍ സംസാരിച്ചു.. മുകളില്‍ പറഞ്ഞ അതേ പേര് ‘ക്രിസ് സില്‍വര്‍വുഡ് എന്ന ലങ്കന്‍ ഹെഡ് കോച്ച് ‘ അവരുടെ ചാണക്യന്‍.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍