ഏഷ്യാ കപ്പില്‍ പാകിസ്ഥാനുമായുള്ള സൂപ്പര്‍ ഫോര്‍ പോരിനു മുമ്പ് ഇന്ത്യയുടെ ഏറ്റവും വലിയ പേടിസ്വപ്നം അവരുടെ ഇടംകൈയന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദിയായിരുന്നു. മുമ്പ് പലതവണ ഷഹീനിന്റെ പേസ് ആക്രമണത്തില്‍ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നടിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഷഹീനെ നല്ലവിധം കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ ബാറ്റിംഗ് നിരയെയാണ് കാണാനായത്.
മത്സരത്തില്‍ ഷഹീനെറിഞ്ഞ 10 ഓവറില്‍ 7.9 ഇക്കോണമി റേറ്റില്‍ 79 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഒരു വിക്കറ്റ് മാത്രമേ ഷഹീന് വീഴ്ത്താനുമായുള്ളൂ. ഇന്ത്യന്‍ ബാറ്റര്‍മാരെ ഇങ്ങനെ മാറ്റിയെടുത്തതിന് പിന്നില്‍ ആരാണ്? അത് ആരുമറിയാത്ത ഒരു രഹസ്യമായിരുന്നു ഇതുവരെ. എന്നാലിന്ന് അത് വെളിവായിരിക്കുകയാണ്.
ശ്രീലങ്കയില്‍ നിന്നുള്ള ഇടംകൈയന്‍ ത്രോ ഡൗണ്‍ സ്പെഷ്യലിസ്റ്റായ നുവാന്‍ സെനെവിരത്നെയാണ് ഇന്ത്യന്‍ ബാറ്റര്‍മാരെ അടിമുടി മാറ്റിയെടുത്തത്. ഷഹീനടക്കമുള്ള ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ പതറുന്ന ഇന്ത്യന്‍ ബാറ്റര്‍മാരെ ഈ കുറവ് മറികടക്കാന്‍ നെറ്റ്സില്‍ അദ്ദേഹം സഹായിക്കുകയായിരുന്നു.
Read more
അതേസമയം, റിസര്‍വ് ദിനത്തിലേക്കു നീങ്ങിയ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 32 ഓവറില്‍ 128 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യന്‍ ബാറ്റര്‍മാരും ബോളിംഗ് നിരയും ഒരുപോലെ ഫോമിലേക്കുയര്‍ന്ന മത്സരത്തില്‍ പാകിസ്ഥാന് മറുപടിയില്ലായിരുന്നു. സൂപ്പര്‍ ഫോറില്‍ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും.