ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ വിജയത്തോടെ തുടങ്ങാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മേല്‍ മഴ പെയ്തിറങ്ങിയ കാഴ്ചയാണ് ശനിയാഴ്ച ക്രിക്കറ്റ് ലോകം കണ്ടത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. ഇതോടെ ഇന്ത്യയും പാകിസ്ഥാനും ഓരോ പോയിന്റ് വീതം പങ്കിട്ടു.
ആദ്യ മത്സരം ഫലം കാണാതെ പോയതിനാല്‍ നേപ്പാളിനെതിരെ ഇന്ന് നടക്കുന്ന മത്സരം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്. മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ടൂര്‍ണമെന്റില്‍ മുന്നോട്ടു പോകാനാകൂ. എന്നാല്‍ നേപ്പാളിനെതിരായ മത്സരവും മഴ മുടക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
മത്സരം നടക്കുന്ന കാന്‍ഡില്‍ രാവിലെ 60 ശതമാനവും മഴ പെയ്യാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഔട്ട്ഫീല്‍ഡ് നനഞ്ഞ് ടോസ് വൈകാനും ഇടയുണ്ട്. എന്നാല്‍ ടോസ് സമയത്ത് മഴ സാധ്യത 22 ശതമാനമായി കുറയും. ഉച്ചയ്ക്ക് 2.30നാണ് ടോസ്. എന്നാല്‍ മത്സരം പുരോഗമിക്കുമ്പോള്‍ മഴയെത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. ആ സമയങ്ങളില്‍ 66 ശതമാനം മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ത്യന്‍ സമയം മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. മത്സരം മഴ മുടക്കിയാല്‍ ഇന്ത്യക്ക് തന്നെയാണ് നേട്ടം. രണ്ട് പോയിന്റോടെ സൂപ്പര്‍ ഫോറിലെത്താം. നേപ്പാള്‍ പുറത്താവുകയും ചെയ്യും. നേരത്തെ, ആദ്യ മത്സരത്തില്‍ നേപ്പാളിനെ തോല്‍പ്പിച്ച പാകിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കിയിരുന്നു.