ഏത് വിധേയനെയും കളിച്ചു തോല്‍ക്കണമെന്ന് ലങ്ക ശ്രമിച്ചുവെങ്കിലും ഒടുക്കം വിജയം അവരെ തേടിയെത്തി. 30 ഓവറില്‍ 177 റണ്‍സില്‍ 2 വിക്കറ്റ് നഷ്ടവുമായി നില്‍കുമ്പോള്‍ എല്ലാവരും അനായസം ലങ്ക ജയിക്കുമെന്ന് കരുതി..
6 റണ്‍സ് ശരാശരിയില്‍ താഴെ മാത്രം മതി അവര്‍ക്ക് ജയിക്കാന്‍.. 12 ഓവറില്‍ ഏതാണ്ട് 65 റണ്‍സ്.. അങ്ങനെ നില്‍കുമ്പോള്‍ സെറ്റ് ബാറ്റരായ സമരവിക്രമ വെറുതെ ഇഫ്തിക്കറിന്റെ പന്തില്‍ സ്റ്റെപ് ഔട്ട് ചെയ്യുന്നു സ്റ്റമ്പ് ചെയ്യപ്പെടുന്നു.. പിന്നെ ഷാനക സ്വയം പ്രൊമോട്ട് ചെയ്ത് ബാറ്റിംഗിന് ഇറങ്ങുന്നു..
5 ഓവറുകള്‍ക്ക് അപ്പുറം കുശാല്‍ മെന്‍ഡിസ് ഔട്ട് ആവുന്നു.. വീണ്ടും ഇഫ്തിക്കാര്‍ ശ്രീലങ്കയുടെ വില്ലന്‍ ആയി.. 42 ബോളില്‍ 42 റണ്‍സ് വേണം എന്ന അവസ്ഥയിലാണ് അപ്പോള്‍… ശ്രീലങ്കയ്ക്ക് 4 ാം വിക്കെറ്റ് നഷ്ടപ്പെട്ടു.. സെറ്റ് ആയ ബാറ്റര്‍മാര്‍ അനാവശ്യ ഷോട്ട് കളിച്ചു ഔട്ട് ആവുന്നു.. പുതിയ ബാറ്റര്‍മാര്‍ക്ക് സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്താനും കഴിയുന്നില്ല.. അങ്ങനെ ഇരിക്കെ 38 ആം ഓവറില്‍ ഇഫ്തിക്കറിനെ സിക്‌സ് അടിക്കാനുള്ള ശ്രമത്തില്‍ ക്യാപ്റ്റന്‍ ഷാനകയും ഔട്ട് ആവുന്നു.
അപ്പോഴെല്ലാം ഒരു വശത്ത് അസ്സലങ്ക നിലയുറപ്പിച്ചിരുന്നു.. 41 ആം ഓവറില്‍ ധനജ്ഞയ ഉയര്‍ത്തി അടിക്കാന്‍ നോക്കി ഷഹീനു വിക്കറ്റ് നല്‍കി മടങ്ങി. അടുത്ത പന്തില്‍ വെല്ലാലംഗയും ഔട്ട് ആയി.. 7 വിക്കറ്റുകള്‍ പോയ ലങ്ക പ്രഷറില്‍ വീഴാന്‍ തുടങ്ങി..
മധുഷന്‍ അവസാന ഓവറില്‍ അസ്സലങ്കയെ സ്‌ട്രൈക്കില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ റണ്‍ ഔട്ട് ആവുന്നു.. ഒടുക്കം ഒരു ബൗണ്ടറിയും അവസാന പന്തില്‍ 2 റണ്‍സും ഓടിയെടുത്തു ശ്രീലങ്ക ലക്ഷ്യം കണ്ടു.. അനായാസമായി 40 ഓവറിനു മുന്നേ തീരേണ്ട കളി ആയിരുന്നു.. സ്വയം കുഴിയില്‍ വീണു പോയേനെ..
പാകിസ്ഥാന് പകരം ഈ കളി എതിരാളി ഇന്ത്യ ആയിരുന്നെങ്കില്‍ ലങ്ക ഈ കളി തോറ്റുപോയേനെ.. കഴിഞ്ഞ കളി നടന്നത് നമ്മള്‍ കണ്ടതല്ലേ.. ജയിക്കാന്‍ പറ്റുന്ന പൊസിഷനില്‍ നിന്നും തോല്‍ക്കണം എന്ന മനസ്സോടെ കളിക്കുന്നപോലെയാണ് പലപ്പോഴും തോന്നുന്നത്.. അസ്സലാങ്ക ഉണ്ടായതുകൊണ്ട് ജയിച്ചു.
എഴുത്ത്: ലോറന്‍സ് മാത്യു
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍