ഏഷ്യാ കപ്പിലെ നേപ്പാളിനെതിരായ മത്സരത്തിലൂടെ വമ്പന്‍ റെക്കോഡ് സ്വന്തമാക്കി രോഹിത് ശര്‍മ. ഏഷ്യാ കപ്പ് ചരിത്രത്തില്‍ 10 തവണ 50ലധികം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററെന്ന റെക്കോഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. നേപ്പാളിനെതിരായ അര്‍ദ്ധ സെഞ്ച്വറി പ്രകടനത്തോടെയാണ് ചരിത്ര നേട്ടത്തില്‍ രോഹിത് എത്തിയത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറേയും മുന്‍ നായകന് വിരാട് കോഹ്ലിയേയും പിന്നിലാക്കിയാണ് രോഹിത്തിന്റെ കുതിപ്പ്. ഒമ്പത് തവണയാണ് സച്ചിന് ടെണ്ടുല്‍ക്കര്‍ ഈ നേട്ടത്തിലെത്തിയത്. എട്ട് തവണയാണ് കോഹ്ലി 50ലധികം റണ്‍സ് നേടിയിട്ടുള്ളത്.
ഏഷ്യാ കപ്പില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡും രോഹിത് സ്വന്തം പേരിലാക്കി. ഒപ്പം ഏകദിന ഫോര്‍മാറ്റില്‍ ഏഷ്യാ കപ്പില്‍ കൂടുതല്‍ സിക്സര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡിലും രോഹിത് തലപ്പത്തെത്തി. 17 സിക്്സുമായി സുരേഷ് റെയ്നയായിരുന്നു ഈ റെക്കോഡില്‍ മുന്നിലുണ്ടായിരുന്നത്.
26 സിക്സര്‍ പറത്തിയ മുന്‍ പാക് നായകന് ഷാഹിദ് അഫ്രീദിയാണ് ഏഷ്യാ കപ്പില്‍ (ഏകദിനം) കൂടുതല്‍ സിക്സര്‍ പറത്തിയ താരം. ഏകദിനത്തില്‍ കൂടുതല്‍ സിക്സര്‍ നേടിയവരില്‍ മൂന്നാം സ്ഥാനത്തുള്ള രോഹിത് 280 സിക്സുകളെന്ന നാഴികക്കല്ലും പിന്നിട്ടു.
ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ നേപ്പാളിനെ പരാജയപ്പെടുത്തി ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നു. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ശക്തമായ ഇന്ത്യന്‍ ടീമിനെതിരെ ബാറ്റിംഗിനിറങ്ങിയ നേപ്പാള്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച് 48.2 ഓവറില്‍ 230 റണ്‍സിന് പുറത്തായി.
Read more
മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തില്‍ മഴ കളിമുടക്കിയതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 23 ഓവറില്‍ 145 ആയി പുനര്‍നിര്‍ണയിച്ചു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും (74 നോട്ടൗട്ട്) ശുഭ്മാന്‍ ഗില്ലിന്റെയും (67 നോട്ടൗട്ട്) അപരാജിത അര്‍ദ്ധ സെഞ്ച്വറിയുടെ ബലത്തില്‍ 20.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ലക്ഷ്യം കണ്ടു.