ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ വിജയത്തോടെ തുടങ്ങാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മേല്‍ മഴ പെയ്തിറങ്ങിയ കാഴ്ചയാണ് ശനിയാഴ്ച ക്രിക്കറ്റ് ലോകം കണ്ടത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. ഇതോടെ ഇന്ത്യയും പാകിസ്ഥാനും ഓരോ പോയിന്റ് വീതം പങ്കിട്ടു.
ആദ്യ മത്സരം ഫലം കാണാതെ പോയതിനാല്‍ നേപ്പാളിനെതിരെ തിങ്കളാഴ്ച നടക്കുന്ന മത്സരം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്. മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ടൂര്‍ണമെന്റില്‍ മുന്നോട്ടു പോകാനാകൂ. എന്നാല്‍ നേപ്പാളിനെതിരായ മത്സരവും മഴ മുടക്കിയാല്‍ എന്ത് സംഭവിക്കും?
ഇന്ത്യയും നേപ്പാളും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇന്ത്യ 2 പോയിന്റുമായി അടുത്ത ഘട്ടത്തിലേക്ക് (സൂപ്പര്‍ ഫോറിലേക്ക്) നീങ്ങും. അതേസമയം, ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനോട് 238 റണ്‍സിന് തോറ്റ നേപ്പാളിന് നാട്ടിലേക്ക് മടങ്ങേണ്ടി വരും.
Read more
ഒരു ജയവും, ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചതോടെ പാകിസ്ഥാന്‍ ഇതിനകം സൂപ്പര്‍ ഫോറിലേക്ക് കടന്നിട്ടുണ്ട്. ഇന്ത്യ- നേപ്പാള്‍ മത്സരം നടക്കാനിരിക്കുന്ന കാന്‍ഡിയിലെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലും അന്നേദിവസം മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്.