ഏഷ്യ കപ്പ് ഇന്ത്യയില്‍ നിന്നും മാറ്റുന്നു

അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യ കപ്പ് ഇന്ത്യയില്‍ നിന്നും മാറ്റിയേക്കും. പാക് ക്രിക്കറ്റ് ടീം ഇന്ത്യയില്‍ കളിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നതിനെ തുടര്‍ന്നാണ് ഏഷ്യ കപ്പ് ഇന്ത്യയില്‍ നിന്നും മാറ്റുന്നത്.

നേരത്തേ പാകിസ്താന്‍ ടീമിന് കളിക്കാന്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് അണ്ടര്‍ 19 ഏഷ്യാ കപ്പ് മലേഷ്യയിലേക്ക് മാറ്റിയിരുന്നു.

അടുത്ത വര്‍ഷം ജൂണിലാണ് ഏഷ്യാ കപ്പ് തീരുമാനിക്കുന്നത്. എന്നാല്‍ പാകിസ്താന്‍ ടീമിന് ഇന്ത്യയില്‍ കളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുമോയെന്ന കാര്യം ഇതുവരെ വ്യകതമാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ മത്സരങ്ങള്‍ നടക്കുമോയെന്ന് സംശയമാണ്. മത്സരങ്ങള്‍ നടത്താനാകില്ലെങ്കില്‍ അത് ഏഷ്യന്‍ ക്രിക്ക്റ്റ് കൗണ്‍സിലിനെ അറിയിക്കണമെന്ന് ബി.സി.സി.ഐയോടെ, കമ്മിറ്റി ഓഫ് അഡിമിനിസ്ട്രേറ്റേഴ്സ് അവശ്യപ്പെട്ടിരുന്നു.

അണ്ടര്‍ 19 ടീമിന് കളിക്കാന്‍ അനുമതി നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ സീനിയര്‍ ടീമിന്റെ കാര്യത്തിലും നിലപാട് മാറ്റാന്‍ സാധ്യതയില്ലെന്ന് ഒരു ബി.സി.സി.ഐ ഉന്നതന്‍ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ഏഷ്യന്‍ അത്ലെറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പാകിസ്താന്‍ അത്ലെറ്റുകള്‍ക്ക് വിസ നല്‍കിയിരുന്നു. എന്നാല്‍ ക്രിക്കറ്റിന്റെ കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല.