ഏഷ്യ കപ്പ് സൂപ്പർ ഫോർ: ഇന്ത്യക്കെതിരെ ടോസ്സ് നേടിയ പാകിസ്ഥാൻ ബൗളിങ്ങ് തിരഞ്ഞെടുത്തു

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ്സ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ബൗളിങ്ങ് തിരഞ്ഞെടുത്തു.ചിരവൈരികളായ രണ്ട് തുല്യ ശക്തികളുടെ പോരാട്ടം വളരെ പ്രതീക്ഷയോടെയാണ് കായിക പ്രേമികൾ കാത്തിരിക്കുന്നത്.

പാകിസ്ഥാന്റെ പേസ് ബൗളർമാരും ഇന്ത്യയുടെ ടോപ്പ് ഓർഡർ ബാറ്റിങ് നിരയും തമ്മിലായിരിക്കും കനത്ത മത്സരം നടക്കാൻ പോകുന്നത്. മഴയുടെ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ഇത്തവണയും മുഴുവൻ മത്സരവും ഉണ്ടാവുമോ എന്നതാണ് കാണികൾ ഉറ്റുനോക്കുന്ന കാര്യം.

സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിനാണ് ഇന്ന് ഇന്ത്യ ഇറങ്ങുന്നത്, അതേ സമയം ബംഗ്ലാദേശിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്ഥാൻ. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ ജയം നേടേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യമായിരിക്കുകയാണ്.

മത്സരം ഏഴോവർ പിന്നിടുമ്പോൾ വിക്കറ്റുകൾ നഷ്ടമാവാതെ ഇന്ത്യ 46 റൺസ് എടുത്തിട്ടുണ്ട്. പതിവുപോലെ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍