Ipl

അദ്ദേഹത്തോട് ബോൾ എറിഞ്ഞ് തരാമോ എന്ന് ചോദിച്ചു, ഷെയിനിന്റെ ഓർമ്മകളിൽ സഞ്ജു

ബോളിംഗ് ലോകത്ത് ഫാസ്റ്റ് ബൗളറുമാർ വിപ്ലവം തീർത്ത ഒരു കാലത്ത് ലെഗ് സ്പിൻ എന്ന കലയെ തന്റെ മാന്ത്രിക വടി കൊണ്ട് തേച്ചുമിനിക്കി ഇതിഹാസ താരമായി മാറിയ താരമാണ് ഷെയിൻ വോൺ. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ചത്ത പിച്ചുകളില്‍ മാത്രം ഫലം കണ്ടിരുന്ന സ്പിന്‍ ബൌളിങ്ങിനെ ഓസ്ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും വേഗമേറിയ പിച്ചുകളിലും വിജയമാക്കി മാറ്റിയതോടെ വോണ്‍ സ്പിന്‍ മാന്ത്രികന്‍ എന്ന പേരും സ്വന്തമാക്കി.

ഏറ്റവും മോശം ടീം എന്ന നിലയിലെത്തി പ്രഥമ പ്രീമിയർ ലീഗ് സീസണിൽ കിരീടവുമായി മടങ്ങിയ ഷെയിനും കുട്ടികളും കാണിച്ച ഹീറോയിസം പ്രീമിയർ ലീഗിൽ തന്നെ ആരും കാണിച്ചിട്ടില്ല. ഇപ്പോഴിതാ ഷെയ്ൻ വോണുമായുള്ള അടുപ്പത്തെക്കുറിച്ച് തുറന്നുപറയുകയാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. വിരമിച്ച ശേഷം മെന്റർ ദൗത്യം ഏറ്റെടുത്ത് വോൺ രാജസ്ഥാനിലേക്കു മടങ്ങിയെത്തിയതോടെ അന്ന് തീരെ ചെറുപ്പമായ സഞ്ജു ഷെയിൻ വോണുമായി സൗഹൃദത്തിലാകുന്നത്.

‘ഷെയ്ൻ വോണെക്കുറിച്ചുള്ള എല്ലാ ഓർമകളും എപ്പോഴും മനസ്സിലുണ്ടാകും. ഓരോ ദിവസവും അദ്ദേഹം ജീവിച്ചത് എങ്ങനെയാണ് എന്ന കാര്യം ഞങ്ങളെ എല്ലാം ആശ്ചര്യപ്പെടുത്തിയിരുന്നു. അദ്ദേഹത്തൊടൊപ്പം ഒരു മണിക്കൂർ മാത്രമേ ചെലവഴിച്ചിട്ടുള്ളു എങ്കിലും അത് ജീവിതകാലം മുഴുവൻ നിങ്ങൾക്കു പ്രയോജനപ്പെടും. ഒരു രാജാവിനെപ്പോലെയാണ് അദ്ദേഹം ജീവിച്ചത്.

അദ്ദേഹത്തെ നേരിടണമെന്ന് പണ്ട് മുതലേ വലിയ ആഗ്രഹം ആയിരുന്നു. നേരത്തെ ഷെയിൻ വിരമിച്ചാൽ അത് സാധിച്ചിരുന്നില്ല. രാജസ്ഥാൻ മെന്ററായി അദ്ദേഹം മടങ്ങിയെത്തിയപ്പോൾ, നെറ്റ്സിൽ എനിക്ക് ഏതാനും ബോളുകൾ എറിഞ്ഞു തരാമോ എന്നു ഞാൻ അദ്ദേഹത്തോടു ചോദിച്ചു. എന്തു ചോദ്യമാണ് സുഹൃത്തേ എന്ന് എന്നോടു തിരിച്ചു ചോദിച്ചതിനു ശേഷം അദ്ദേഹം എനിക്കു പന്തെറിഞ്ഞു നൽകി. വോണിനൊപ്പം ഏറ്റവും മികച്ച ഓർമകളാണു ഞങ്ങൾക്കുള്ളത്’

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ