ടി20 യുഗത്തിന്റെ കടന്നുവരവിൽ ക്രിക്കറ്റ് ലോകത്ത് ഉണ്ടായ ഏറ്റവും വലിയ മാറ്റമാണ് അസാദ്ധ്യം എന്ന വാക്ക് ക്രിക്കറ്റ് ഡിക്ഷനറിയിൽ നിന്ന് ഒഴിവായി. ഏത് പ്രതിസന്ധിയിലും വലിയ ലക്ഷ്യങ്ങൾ നേടാൻ സാധിക്കുമെന്ന തോന്നൽ ഇപ്പോൾ ടീമുകൾക്ക് ഉണ്ട്. സമീപകാലത്ത് അത്തരത്തിൽ വന്ന് അത്ഭുത വിജയങ്ങൾ നേടിത്തന്ന കണ്ടിട്ടുണ്ട്. ഇന്നലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ റിങ്കു സിംഗ് കാണിച്ച അത്ഭുതത്തിന് പിന്നാലെ ആയിരുന്നു ഇന്ന് ലക്നൗ സൂപ്പർ ജയന്റ്സിനായി നിക്കോളാസ് പൂരന്റെ പ്രകടനം.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂർ ഉയർത്തിയ കൂറ്റൻ വിജയയലക്ഷ്യം എന്തായാലും ലക്നൗ മറികടക്കാൻ പോകുന്നിള്ള എന്ന വിശ്വാസം ആയിരുന്നു ആർ സി ബി ആരാധകർക്ക്. ലക്നൗ ബാറ്റിങ്ങിന്റെ തുടക്കവും അത്തരത്തിൽ തന്നെ ആയിരുന്നു . സ്കോർ റൺസ് മാത്രം ഉള്ളപ്പോൾ ടീമിന് 4 വിക്കറ്റുകൾ നഷ്ടമായി. ഇതോടെ ബാംഗ്ലൂർ ആഘോഷങ്ങൾ തുടങ്ങി. ഓപ്പണർ എന്ന നിലയിൽ ക്രീസിലെത്തി തട്ടിമുട്ടി നിന്ന രാഹുൽ അഞ്ചാമനായി വീണ സമയത്ത് അദ്ദേഹത്തിന്റെ ക്യാച്ച് എടുത്ത കോഹ്‌ലിയും വിക്കറ്റ് എടുത്ത കരൺ ശർമ്മയും ആനന്ദിച്ചിട്ട് ഉണ്ടാകും.
എന്നാൽ ആ ഓർത്ത് അവർ ഇപ്പോൾ ദുഃഖിക്കുന്നുണ്ടാകും. കാരണം ഒരു ഉപദ്രവും ഇല്ലാതെ ക്രീസിൽ നിന്ന രാഹുലിന് പകരം ക്രീസിസൽ എത്തിയത് നിക്കോളാസ് പൂരന് ആയിരുന്നു. പിന്നെ ചിന്നസ്വാമി കുറച്ച് സമയത്ത് മരണവീട് പോലെ ആയിരുന്നു. അയാൾ അങ്ങനെ ആക്കി എന്നതാണ് സത്യം. ക്രീസിൽ എത്തി ആദ്യ പന്ത് മുതൽ ആക്രമിച്ച നിക്കോളാസ് 15 പന്തിലാണ് അർദ്ധ സെഞ്ചുറി തികച്ചത്. ഈ ടൂർണമെന്റിലെ ഏറ്റവും വേഗതയേറിയ നേട്ടമായി അത് മാറി.
Read more
ഒടുവിൽ 19 പന്തിൽ 62 റൺസ് എടുത്ത താരത്തെ സിറാജ് പുറത്താക്കിയപ്പോൾ ആണ് ബാംഗ്ലൂരിന് ജീവൻ തിരിച്ചുകിട്ടിയത്.