ഏത് നേരത്താണോ രാഹുലിനെ പുറത്താക്കാൻ നോക്കിയത് എന്ന ചിന്ത ആയിരിക്കും ഇപ്പോൾ ബാംഗ്ലൂരിന്, തകർത്തടിച്ച നിക്കോളാസിന് മുന്നിൽ ഉത്തരമില്ലാത്ത ചെണ്ടകളായി ആർ.സി.ബി ബോളർമാർ; അയാൾ പുറത്താകുന്നത് വരെ ചിന്നസ്വാമി മരണവീട് ആയിരുന്നു

ടി20 യുഗത്തിന്റെ കടന്നുവരവിൽ ക്രിക്കറ്റ് ലോകത്ത് ഉണ്ടായ ഏറ്റവും വലിയ മാറ്റമാണ് അസാദ്ധ്യം എന്ന വാക്ക് ക്രിക്കറ്റ് ഡിക്ഷനറിയിൽ നിന്ന് ഒഴിവായി. ഏത് പ്രതിസന്ധിയിലും വലിയ ലക്ഷ്യങ്ങൾ നേടാൻ സാധിക്കുമെന്ന തോന്നൽ ഇപ്പോൾ ടീമുകൾക്ക് ഉണ്ട്. സമീപകാലത്ത് അത്തരത്തിൽ വന്ന് അത്ഭുത വിജയങ്ങൾ നേടിത്തന്ന കണ്ടിട്ടുണ്ട്. ഇന്നലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ റിങ്കു സിംഗ് കാണിച്ച അത്ഭുതത്തിന് പിന്നാലെ ആയിരുന്നു ഇന്ന് ലക്നൗ സൂപ്പർ ജയന്റ്സിനായി നിക്കോളാസ് പൂരന്റെ പ്രകടനം.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂർ ഉയർത്തിയ കൂറ്റൻ വിജയയലക്ഷ്യം എന്തായാലും ലക്നൗ മറികടക്കാൻ പോകുന്നിള്ള എന്ന വിശ്വാസം ആയിരുന്നു ആർ സി ബി ആരാധകർക്ക്. ലക്നൗ ബാറ്റിങ്ങിന്റെ തുടക്കവും അത്തരത്തിൽ തന്നെ ആയിരുന്നു . സ്കോർ റൺസ് മാത്രം ഉള്ളപ്പോൾ ടീമിന് 4 വിക്കറ്റുകൾ നഷ്ടമായി. ഇതോടെ ബാംഗ്ലൂർ ആഘോഷങ്ങൾ തുടങ്ങി. ഓപ്പണർ എന്ന നിലയിൽ ക്രീസിലെത്തി തട്ടിമുട്ടി നിന്ന രാഹുൽ അഞ്ചാമനായി വീണ സമയത്ത് അദ്ദേഹത്തിന്റെ ക്യാച്ച് എടുത്ത കോഹ്‌ലിയും വിക്കറ്റ് എടുത്ത കരൺ ശർമ്മയും ആനന്ദിച്ചിട്ട് ഉണ്ടാകും.

എന്നാൽ ആ ഓർത്ത് അവർ ഇപ്പോൾ ദുഃഖിക്കുന്നുണ്ടാകും. കാരണം ഒരു ഉപദ്രവും ഇല്ലാതെ ക്രീസിൽ നിന്ന രാഹുലിന് പകരം ക്രീസിസൽ എത്തിയത് നിക്കോളാസ് പൂരന് ആയിരുന്നു. പിന്നെ ചിന്നസ്വാമി കുറച്ച് സമയത്ത് മരണവീട് പോലെ ആയിരുന്നു. അയാൾ അങ്ങനെ ആക്കി എന്നതാണ് സത്യം. ക്രീസിൽ എത്തി ആദ്യ പന്ത് മുതൽ ആക്രമിച്ച നിക്കോളാസ് 15 പന്തിലാണ് അർദ്ധ സെഞ്ചുറി തികച്ചത്. ഈ ടൂർണമെന്റിലെ ഏറ്റവും വേഗതയേറിയ നേട്ടമായി അത് മാറി.

ഒടുവിൽ 19 പന്തിൽ 62 റൺസ് എടുത്ത താരത്തെ സിറാജ് പുറത്താക്കിയപ്പോൾ ആണ് ബാംഗ്ലൂരിന് ജീവൻ തിരിച്ചുകിട്ടിയത്.

Latest Stories

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്