ബെൻ സ്റ്റോക്സ് എന്ന താരത്തെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെടുത്തതുമായി ബന്ധപ്പെട്ട് കുറെ അഭിപ്രായങ്ങൾ സോഷ്യൽ ഉയരുന്നുണ്ട്. 2019 ഏകദിന ലോകകപ്പും ഈ അടുത്ത് നടന്ന ടി20 ലോകകപ്പും ഒറ്റയാൾ പോരാട്ടത്തിലൂടെ ജയിപ്പിച്ച സ്റ്റോക്സിനെ പോലെ ഒരു താരത്തെ അദ്ദേഹത്തിന്റെ ഐ.പി.എൽ നമ്പർ നോക്കി വിലയിരുർത്തുന്നത് ആത്മഹത്യാപരം ആയിരിക്കുമെന്ന് പറയുമ്പോൾ സ്റൊകേസിനെ 17 കോടി രൂപയിലധികം മുടക്കി ടീമിലെത്തിച്ചത് തെറ്റായ തീരുമാനം ആണെന്ന് മറ്റൊരു വിഭാഗം പറയുന്നു.
ടി20 ലോകകപ്പ് ജയിപ്പിച്ചെങ്കിലും ഫോർമാറ്റിൽ സ്റ്റോക്സ് ഒരു ദുരന്തം ആണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മികച്ച ഓൾ റൗണ്ട് ബാറ്റ്സ്മാന് വേണ്ട കഴിവുകൾ ഉണ്ടെങ്കിലും അതൊന്നും നല്ല രീതിയിൽ ഉപയോഗിക്കാൻ താരത്തിന് സാധിച്ചിട്ടില്ല.
അതിനാൽ, ഈ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടത് ഇതല്ല. കഴിഞ്ഞ സീസണിൽ ടീം ആകെ ദുരന്തമായതിനാൽ ഈ സീസണിൽ ധോണിയുടെ അവസാന സീസൺ എന്ന നിലയിൽ കിരീടത്തോടെ ഉള്ള യാത്രതയപ്പ് നൽകാനാണ് ടീം ശ്രമിക്കുന്നത്.
സാം കരൺ , കാമറൂൺ ഗ്രീൻ തുടങ്ങിയ ഓൾ റൗണ്ടറുമാർക്ക് ശ്രമം നടത്തിയെങ്കിലും സ്റ്റോക്സിനെ കിട്ടിയതിൽ ടീം സന്തോഷത്തിലാണ് . ധോണിയുടെ കീഴിൽ തകർകത്തടിക്കുന്ന താരത്തെ അവരെ സ്വപ്നം കാണുന്നു. പ്രത്യേകിച്ച് ധോണിക്ക് ശേഷം നായക നിരയിലേക്ക് ഉയർത്തി കാണിക്കാവുന്ന താരമെന്ന നിലയിൽ സ്റ്റോക്സ് ഒരു നല്ല വാങ്ങൽ തന്നെയാണ്.