'ആദ്യം അവര്‍ക്കെതിരേ ഞങ്ങള്‍ക്കായിരുന്നു ആധിപത്യം'; ഏഷ്യാ കപ്പ് തോല്‍വിയില്‍ ബാബര്‍

ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയോട് തോറ്റതെന്നതിനോട് പ്രതികരിച്ച് പാക് നായകന്‍ ബാബര്‍ അസം. കളിയില്‍ മോശം ഫീള്‍ഡിംഗിലൂടെയും മറ്റും അമിതമായി വഴങ്ങിയ റണ്‍സ് തിരിച്ചടിയായതായി ചൂണ്ടിക്കാട്ടിയ ബാബര്‍ ലങ്കയുടെ മികച്ച പ്രകടനത്തെ അഭിനന്ദിക്കാനും മറന്നില്ല.

‘ഗംഭീര ക്രിക്കറ്റ് കാഴ്ചവെച്ചതിന് ശ്രീലങ്കയ്ക്ക് അഭിനന്ദനം. ആദ്യ എട്ടോവറില്‍ അവര്‍ക്കെതിരേ ഞങ്ങള്‍ക്കായിരുന്നു ആധിപത്യം. എന്നാല്‍ രാജപക്സെ പടുത്തുയര്‍ത്തിയ കൂട്ടുകെട്ടുകള്‍ വളരെ മികച്ചതായിരുന്നു. ദുബായില്‍ കളിക്കുകയെന്നത് എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണ്. ഞങ്ങള്‍ക്ക് കരുത്തിനനുസരിച്ച് ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല. നന്നായിയാണ് തുടങ്ങിയത്.’

‘എന്നാല്‍ അധികമായി വഴങ്ങിയ 20-25 റണ്‍സും ഫിനിഷ് ചെയ്യാന്‍ സാധിക്കാതെ പോയതും തിരിച്ചടിയായി. എന്നാല്‍ ഈ തോല്‍വിയിലും ഞങ്ങള്‍ക്ക് പോസിറ്റീവായി നിരവധി കാര്യങ്ങളുണ്ട്. ഫൈനലില്‍ ഫീല്‍ഡിങ് നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല. എന്നാല്‍ റിസ്വാന്‍, നസീം, നവാസ് എന്നിവര്‍ വലിയ പോസിറ്റീവായി മാറി. ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാവും. എന്നാല്‍ പിഴവുകള്‍ പരമാവധി കുറക്കുക എന്നതിലാണ് കാര്യം’ ബാബര്‍ പറഞ്ഞു.

ഫൈനലില്‍ പാകിസ്ഥാനെ 23 റണ്‍സിനു തോല്‍പിച്ചാണ് ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റില്‍ ലങ്കയുടെ കിരീടധാരണം. ആദ്യം ബാറ്റു ചെയ്ത് 170 റണ്‍സ് നേടിയ ലങ്ക പിന്നീട് പാകിസ്ഥാനെ 147 റണ്‍സിനു പുറത്താക്കി. മത്സരത്തില്‍ 47 പന്തില്‍ പുറത്താകാതെ 71 റണ്‍സ് നേടിയ ഭാനുക രാജപക്‌സയുടെ പ്രകടനം ലങ്കന്‍ വിജയത്തില്‍ നിര്‍ണായകമായി. സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ 6ന് 170. പാക്കിസ്ഥാന്‍ 20 ഓവറില്‍ 147ന് ഓള്‍ഔട്ട്.

Latest Stories

രോഹിത്തിനെ ആരും മൈൻഡ് പോലും ആക്കുന്നില്ല, ഹൈപ്പ് മുഴുവൻ കോഹ്‌ലിക്ക് മാത്രം; കാരണങ്ങൾ നികത്തി ആകാശ് ചോപ്ര

'തൃശ്ശൂർ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യം'; ആന എഴുന്നള്ളിപ്പിലെ കോടതി നിർദേശത്തിൽ വിമർശനവുമായി തിരുവമ്പാടി

പ്രേക്ഷകര്‍ തള്ളിക്കളഞ്ഞ സൂര്യയുടെ 'അലറല്‍', എങ്കിലും കളക്ഷനില്‍ മുന്‍പന്തിയില്‍; 'കങ്കുവ' ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

വഖഫ് ബോര്‍ഡ് രാജ്യത്ത് നടപ്പാക്കുന്നത് ലാന്‍ഡ് ജിഹാദ്; മുനമ്പത്തെ ഭൂസമരം കേന്ദ്രശ്രദ്ധയില്‍ കൊണ്ടുവരും; പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ

പാലക്കാട്ടെ വ്യാജ വോട്ട് ആരോപണത്തിൽ ഇടപെട്ട് ജില്ലാ കളക്ടര്‍; ബിഎല്‍ഒയോട് വിശദീകരണം തേടി

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് ദു:സ്വപ്നമായി ഇന്ത്യ, ബിസിസിഐയുടെ പുതിയ നീക്കത്തില്‍ കണ്ണുതള്ളി പിസിബി

വിവാഹഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം; പരിക്കേറ്റ കോഴിക്കോട് സ്വദേശി ചികിത്സയിൽ

"ഓസ്‌ട്രേലിയയ്ക്ക് അപകട സൂചന നൽകി ഇന്ത്യ"; ഹീറോ ആകാൻ ആ താരം എത്തുന്നു; തീരുമാനമെടുത്തത് ബിസിസിഐ

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും; വോട്ടെടുപ്പ് ഡിസംബര്‍ 10ന്; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

പ്രസവിച്ച് 18 ആം നാൾ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കേസിൽ 58 സാക്ഷികൾ; നാടിനെ നടുക്കിയ ഹഷിദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്