ബി.സി.സി.ഐ സമീപകാലത്ത് എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് അത് , ഭരത്തിന് പകരം സഞ്ജു വന്നാൽ മികച്ചതായിരിക്കും; ട്വിറ്ററിൽ അഭിപ്രായവുമായി ആരാധകർ

ലോക് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് പിന്നാലെ അഭിപ്രായവുമായി ആരാധകർ ട്വിറ്ററിൽ ചേരുകയാണ്. നീണ്ട ഇടവേളക്ക് ശേഷം രഹാനയെ ടീമിൽ കണ്ടതിന്റെ സന്തോഷമാണ് കൂടുതൽ ആളുകളും രേഖപ്പെടുത്തിയത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന താരത്തെ ടീമിൽ പരിഗണിക്കണം എന്ന ആവശ്യം ശക്തമായിരുന്നു. എന്തായാലും ബിസിസിഐ സമീപകാലത്ത് എടുത്ത ഏറ്റവും മികച്ച തീരുമാനം എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിച്ചത്.

ശക്തരായ ഓസ്‌ട്രേലിയയെ നേരിടാൻ എല്ലാ സാഹചര്യങ്ങളും പരിഗണിച്ചാലും ഏറ്റവും മികച്ച ടീം ആണിതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. കെ.എസ് ഭരത്തിന് പകരം സഞ്ജു സാംസണെ പരിഗണിക്കണം ആയിരുന്നു എന്ന ആവശ്യവും ശക്തമാണ്. പന്ത് കളിക്കാതെ സാഹചര്യത്തിൽ ആക്രമിച്ച് കളിക്കാൻ കഴിവുള്ള സഞ്ജു വേണം എന്നാണ് പറയുന്നത്.

ഇന്ത്യയെ സംബന്ധിച്ച് ഏറെ നാളുകളായി ഒരു ഐസിസി ട്രോഫി നേടിയിട്ട്. ആ പേരുദോഷം മാറ്റാൻ എന്തായാലും ഇന്ത്യക്ക് ജയിച്ചേ പറ്റു. ലോക കപ്പ് ഉൾപ്പെടെ ഈ വര്ഷം വരാനിരിക്കുന്നതിനാൽ 2 ഐസിസി ട്രോഫിയാണ് ഈ വർഷം ഇന്ത്യ ലക്ഷ്യമിടുന്നത്. ഓസ്ട്രേലിയ നേരത്തെ തന്നെ ടീം പ്രഖ്യാപിച്ചിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ