കാത്തിരിക്കുകള്‍ക്ക് അവസാനം, ലങ്കന്‍ മണ്ണില്‍ നിന്നും ഇതാ ഒരു മാണിക്യം ഉയര്‍ന്ന് വന്നിരിക്കുന്നു...

അരവിന്ദ ഡിസില്‍വയും സനത് ജയസൂര്യയും പോലുള്ള മാവറിക്കുകളും കുമാര്‍ സങ്കക്കാരയും മഹേല ജയവര്‍ദ്ധനെയും പോലുള്ള അക്യുമുലേറ്റര്‍മാരും ഉയര്‍ന്ന് വന്നിട്ടുള്ള ലങ്കന്‍ മണ്ണില്‍ നിന്നും ഇതാ ഒരു മാണിക്യം ഉയര്‍ന്ന് വന്നിരിക്കുന്നു.. കാമിന്ദു മെന്‍ഡിസ്.

റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനോടൊപ്പം സാഹചര്യത്തിനനുസരിച്ച് സ്‌കോറിങ് വേഗതയില്‍ വരുത്തുന്ന ഷിഫ്റ്റും കാമിന്ദുവിനെ മറ്റു കളിക്കാരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നുണ്ട്..

8 മാച്ചുകള്‍ ; വെറും 13 ഇന്നിങ്‌സുകള്‍; അതില്‍ 5 സെഞ്ച്വറി, 4 അര്‍ധ സെഞ്ച്വറി, 84 ശരാശരി കളിച്ച ആദ്യ 8 മാച്ചുകളിലും അര്‍ധ സെഞ്ച്വറി നേടിയ ആദ്യ ബാറ്റര്‍.. ആദ്യ 5 സെഞ്ച്വറികള്‍ നേടുന്നതിന് ഏറ്റവും കുറവ് ഇന്നിങ്‌സ് കളിച്ചവരില്‍ ലെജന്‍ഡറി കളിക്കാരായ ഡോണ്‍ ബ്രാഡ്മാനും ജോര്‍ജ് ഹെഡ്‌ലിക്കും ഒപ്പമെത്തിയിരിക്കുകയാണ് കാമിന്ദു..

ബംഗ്ലാദേശിലെ സ്പിന്‍ ട്രാക്കുകളില്‍ നേടിയ സെഞ്ച്വറികളും ഇംഗ്ലണ്ടിലെ സ്വിങ് ട്രാക്കില്‍ നേടിയ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറികളും ഈ ചുരുങ്ങിയ മാച്ചുകളില്‍ തന്നെ കാമിന്ദുവിനെ ഒരു ഓള്‍ ട്രാക്ക്, ഓള്‍ വെതര്‍ ബാറ്റര്‍ ആയി അടയാളപ്പെടുത്തുന്നുണ്ട്. 7-ാം നമ്പറില്‍ ബാറ്റ് ചെയ്ത് കരിയര്‍ തുടങ്ങിയ കാമിന്ദു 5-ാം നമ്പറില്‍ ഇനി ശ്രിലങ്കയുടെ എന്‍ഫോഴ്‌സര്‍ ആയി ഉണ്ടാകും.

ഒരുപാട് നാളത്തെ തകര്‍ച്ചക്ക് ശേഷമുള്ള ശ്രീലങ്കയുടെ ഉയിര്‍ത്തെഴുനേല്‍പ്പില്‍ ഒരു പ്രധാന റോള്‍ വഹിക്കാന്‍ കാമിന്ദു മെന്‍ഡിസിന് കഴിയട്ടെ..

എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും