ഇവരെ പാഠമാക്കി വേണം ടെസ്റ്റ് ക്രിക്കറ്റ് ലക്ഷ്യമാക്കി ഇനിയുള്ള ഇന്ത്യന്‍ യുവനിരയെങ്കിലും വരാന്‍

ക്രിക്കറ്റ് എന്ന കായിക വിനോദത്തിന്റെ യഥാര്‍ത്ഥ ഫോര്‍മാറ്റ് ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ്. കാലം എത്ര മാറിയാലും ടെസ്റ്റ് ക്രിക്കറ്റിന്റെ മനോഹാരിതക്ക് ഒരു യഥാര്‍ത്ഥ ക്രിക്കറ്റ് പ്രേമിയുടെ കണ്ണില്‍ ഒരു കുറവും വന്നിട്ടില്ല.

പ്രധാനമായും ബോളര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന ഫോര്‍മാറ്റാണ് ടെസ്റ്റ്. അതുകൊണ്ടുതന്നെ സാങ്കേതിക മികവും ക്ഷമയും പ്രതിഭയും ഒത്തിണങ്ങിയവര്‍ക്ക് മാത്രമാവും ടെസ്റ്റില്‍ മികച്ച പ്രകടനത്തിലേക്കെത്താന്‍ സാധിക്കുക. എന്നാല്‍ കുട്ടി ക്രിക്കറ്റിന്റെ സ്വാധീനം കൂടി വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരത്തില്‍ ബാറ്റിങ്ങിനെക്കാള്‍ ബൗളിംഗിന് ആധിപത്യം ഉള്ള പിച്ചുകളില്‍ കളിക്കുന്നതിനുള്ള ക്ഷമ ഇന്നത്തെ കളിക്കാരില്‍ കാണുന്നില്ല എന്നത് തന്നെയാണ് ഇന്ത്യയുടെ ഈ പരമ്പര തോല്‍വിയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്…

തുടക്കത്തില്‍ തന്നെ അനാവശ്യ ഷോട്ടുകള്‍ക്ക് ശ്രമിച്ച് പുറത്താവുന്ന ഇന്ത്യന്‍ കളിക്കാരുടെ കാഴ്ച്ച ഈ പരമ്പരയില്‍ ഉടനീളം കണ്ടു. ആക്രമിച്ച് കളിക്കുന്നതിന് വേറെയും ഫോര്‍മാറ്റുകള്‍ ഉണ്ട്. ടെസ്റ്റ് ക്രിക്കറ്റ് അതിന്റെ രീതിക്ക് തന്നെ വേണം കളിക്കാന്‍.

ഈ കാര്യത്തില്‍ സച്ചിന്‍,  ദ്രാവിഡ്, ലക്ഷ്മണ്‍, പൂജാര എന്നിവരെ പാഠമാക്കി വേണം ടെസ്റ്റ് ക്രിക്കറ്റ് ലക്ഷ്യമാക്കിയുള്ള ഇനിയുള്ള ഇന്ത്യന്‍ യുവനിര വരാന്‍ എന്ന പാഠമാണ് ഈ പരമ്പരയിലൂടെ ഇന്ത്യക്ക് ലഭിച്ചത്.

എഴുത്ത്: അഭിജിത്ത് കണ്ണന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ