ആ പോയിന്റിൽ മത്സരം ഞങ്ങൾക്ക് അനുകൂലമായി, രാവിലെ തന്നെ ഇന്ത്യയെ തകർത്തെറിയും: രചിൻ രവീന്ദ്ര

ഇന്നലെ ബാംഗ്ലൂർ ടെസ്റ്റിൻ്റെ മൂന്നാം ദിനത്തിലെ അവസാന പന്തിൽ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് നേടാൻ സാധിച്ചത് ഈ മത്സരത്തിലെ നിമിഷങ്ങളിൽ ഒന്നായിരിക്കുമെന്ന് ന്യൂസിലൻഡ് ബാറ്റർ രച്ചിൻ രവീന്ദ്ര. ടെസ്റ്റ് മത്സരത്തിൻ്റെ നാലാം ദിനം രാവിലെ തന്നെ തങ്ങൾക്ക് അനുകൂലം ആയി കാര്യങ്ങൾ സംഭവിക്കും എന്നുമുള്ള പ്രതീക്ഷയും താരം പങ്കുവെച്ചു.

രണ്ടാം ദിനം വമ്പൻ തകർച്ചയുടെ പോയ് ഇന്ത്യ ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ മൂന്നാം ദിനം ബാറ്റിംഗിൽ മികച്ച പോരാട്ടം നടത്തി. 356 റൺസിൻ്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ അവർ 231-3 എന്ന നിലയിൽ മൂന്നാം ദിനം അവസാനിപ്പിച്ച്. എന്നാൽ, അവസാന പന്തിൽ കോഹ്‌ലിയെ ഗ്ലെൻ ഫിലിപ്‌സ് പുറത്താക്കിയതോടെ കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി നേരിട്ടു.

സർഫ്രാസ് ഖാനും കോഹ്‌ലിയും ചേർന്ന് മൂന്നാം വിക്കറ്റിൽ 136 റൺസ് കൂട്ടിച്ചേർത്തു. കളി തീരുന്നതിന് തൊട്ടുമുമ്പ് കോഹ്‌ലി പുറത്തായതിനെക്കുറിച്ച് രചിൻ പറഞ്ഞത് ഇങ്ങനെ:

” ബാറ്റിംഗ് അത്ര എളുപ്പമുള്ള സാഹചര്യം ആയിരുന്നില്ല. പ്രത്യേകിച്ച് ന്യൂ ബോൾ നേരിടാൻ ഒകെ. ഇന്ത്യക്ക് നല്ല ബാറ്റിംഗ് ലൈൻ അപ്പ് ഉണ്ട്. പക്ഷെ കോഹ്‌ലിയുടെ വിക്കറ്റ് നേടാൻ സാധിച്ചത് കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമാക്കി മാറ്റും. അവൻ അത്രത്തോളം മികച്ച താരമാണ് എന്ന് അറിയാം.”

“വ്യക്തമായും, അവൻ 9,000-ത്തിലധികം ടെസ്റ്റ് റൺസ് നേടിയ ഒരു വ്യക്തിയാണ്, അത് വലിയ കാര്യമാണ്. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ വിക്കറ്റായിരുന്നു. രാവിലെ സെക്ഷൻ ആരംഭിക്കുമ്പോൾ തന്നെ വിക്കറ്റ് വീഴ്ത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു ”രവീന്ദ്ര കൂട്ടിച്ചേർത്തു.

മൂന്നാം ദിനം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യ ന്യൂസിലൻഡിന് 125 റൺസിന് പിന്നിലാണ്. ബൗളർമാർക്ക് അനുകൂലമായ സാഹചര്യത്തിൽ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച അവർ ഇന്ത്യ ഇന്നിംഗ്‌സിൽ വെറും 46 റൺസിന് എല്ലാവരും പുറത്തായിരുന്നു.

Latest Stories

ബിജെപിയിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യർ; രാഷ്ട്രീയമായി അനാഥമാവില്ലെന്ന് കുറിപ്പ്

അഖില്‍ അക്കിനേനിക്ക് വീണ്ടും വിവാഹനിശ്ചയം; നാഗചൈതന്യയുടെ വിവാഹത്തിന് മുമ്പ് പുതിയ വിശേഷം

നാട്ടികയിൽ 5 പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം; കുറ്റം സമ്മതിച്ച് പ്രതികൾ

ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

സങ്കടം സഹിക്കാനാവാതെ മുഹമ്മദ് സിറാജ്; തൊട്ട് പിന്നാലെ ആശ്വാസ വാക്കുകളുമായി ആർസിബി; സംഭവം ഇങ്ങനെ

'ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാൻ ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക ക്യാംപെയ്ൻ നടത്തും'; ഖാർഗെ

'നാണക്കേട്': ഐപിഎല്‍ മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയതിന് ഇന്ത്യന്‍ താരത്തെ പരിഹസിച്ച് മുഹമ്മദ് കൈഫ്

'ദ വയറിന്റെ റിപ്പോർട്ട് തെറ്റിദ്ധാരണാജനകം'; മഹാരാഷ്ട്രയിലെ അഞ്ച് ലക്ഷം അധിക വോട്ട് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും

ലോകത്തിലുള്ളത് രണ്ടു തരം വ്യക്തികള്‍; ആണും പെണ്ണും; ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ അംഗീകരിക്കില്ലെന്ന് ഡൊണള്‍ഡ് ട്രംപ്; അമേരിക്കന്‍ സൈന്യത്തില്‍ ഉള്ളവരെ പുറത്താക്കും