ആ സമയങ്ങളിൽ ഞാൻ തിരിച്ചുവരവിന് ശ്രമിച്ചതായിരുന്നു, പക്ഷെ..., മത്സരശേഷം വികാരനിർഭര സംസാരവുമായി ഹാർദിക് പാണ്ഡ്യ

കഴിഞ്ഞ വർഷം ബംഗ്ലാദേശിനെതിരെ 50 ഓവർ ലോകകപ്പ് മത്സരത്തോടെ ഹാർദിക് പാണ്ഡ്യയുടെ പതനം ആരംഭിച്ചത്. എന്നാൽ ധീരന്മാർക്ക് ഇത്തരത്തിൽ മോശം സമയം ഒകെ ഉണ്ടായാൽ പോലും അതൊക്കെ താത്കാലികം മാത്രം ആണെന്ന് ഹാർദിക്കിന് അറിയാമായിരുന്നു. ആദ്യം തുടർച്ചയായുള്ള പരിക്കുകളാണ് അദ്ദേഹത്തെ നാല് മാസത്തോളം പുറത്തിരുത്തിയത്, പിന്നീട് ഐപിഎല്ലിൽ എംഐ നായകനെന്ന നിലയിൽ രണ്ട് മാസം കളത്തിൽ ഒന്നും ചെയ്യാനാകാതെ നിസഹനായി നിന്ന ഹാർദികിന്റെ കരിയർ അവസാനിക്കുക ആണെന്ന് പലരും വിധിയെഴുതി. എന്നാൽ ലോകകപ്പ് ടീമിൽ അദ്ദേഹത്തെ ഉൾപെടുത്തിയവർക്ക് തെറ്റിയില്ല എന്ന് ഉറപ്പിച്ചുകൊണ്ട് ഗംഭീര പ്രകടനമാണ് താരം നടത്തിയത്.

ഇന്നലത്തെ മത്സരത്തിന് ശേഷം ഹാർദിക് പറഞ്ഞത് ഇങ്ങനെ :

“രാജ്യത്തിന് വേണ്ടി കളിക്കാൻ എനിക്ക് ഭാഗ്യം കിട്ടി. എന്നാൽ പരിക്ക് എന്നെ ചതിച്ചു. എനിക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ദൈവത്തിന് മറ്റ് പദ്ധതികളുണ്ടായിരുന്നു” ഹാർദിക് പറഞ്ഞു. 27 പന്തിൽ അർദ്ധ ഇന്ത്യയുടെ 50 റൺസിൽ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ശേഷം പാണ്ഡ്യ ആയിരുന്നു മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും സ്വന്തമാക്കിയത്.

അദ്ദേഹം തുടർന്ന് പറഞ്ഞത് ഇങ്ങനെ:

“ഞാൻ ഞങ്ങളുടെ പരിശീലകൻ രാഹുൽ സാറിനോട് (ദ്രാവിഡ്) സംസാരിക്കുകയായിരുന്നു, ‘അദ്ധ്വാനിക്കുന്ന ആളുകൾക്ക് ഭാഗ്യം വരുന്നു’ എന്ന് അദ്ദേഹം പറഞ്ഞു, അത് വളരെക്കാലമായി എന്നിൽ നിന്ന് ഭാഗ്യം അകന്ന് നിൽക്കുക ആയിരുന്നു. ഞങ്ങൾ മികച്ച ക്രിക്കറ്റ് കളിച്ചു. മറ്റെന്തിനേക്കാളും ഞങ്ങൾ ഒത്തുചേർന്ന് ഞങ്ങളുടെ പദ്ധതികൾ നടപ്പിലാക്കി.” ദിവസത്തെ പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് നേടിയ പാണ്ഡ്യ പറഞ്ഞു.

നേരത്തെ, പാണ്ഡ്യയുടെ അർധസെഞ്ചുറിയും വിരാട് കോഹ്‌ലി (37), ഋഷഭ് പന്ത് (36), ശിവം ദുബെ (34) എന്നിവരുടെ സംഭാവനകളും ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ 5 വിക്കറ്റ് നഷ്ടത്തിൽ 196 എന്ന നിലയിൽ എത്തിച്ചു.

Latest Stories

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ