ഐപിഎല്‍ മെഗാ ലേലത്തില്‍ വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറിനായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പണം വാരിയെറിയുമെന്ന് റിപ്പോര്‍ട്ട്. ഹോള്‍ഡറിനായി ആര്‍സിബി 12 കോടി രൂപ വരെ മുടക്കാന്‍ തയ്യാറാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അമ്പാട്ടി റായുഡു, റിയന്‍ പരഗ് എന്നിവര്‍ക്കായും ആര്‍സിബി ശ്രമിക്കുമെന്നും സൂചനയുണ്ട്. വിരാട് കോഹ്‌ലി നായകസ്ഥാനം ഒഴിഞ്ഞതിനാല്‍ ബാംഗ്ലൂര്‍ പുതിയ ഒരു ക്യാപ്റ്റനേയും അന്വേഷിക്കുന്നുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ നായകനായ ശ്രേയസ് അയ്യരെയാണ് ഇതിനായി ആര്‍സിബി നോട്ടമിട്ടിരിക്കുന്നത്. കെകെആറും ശ്രേയസിന്റെ പിന്നാലെയുണ്ട്.
ഐപിഎല്‍ മെഗാലേലത്തിനായി 57 കോടി രൂപയാണ് ആര്‍സിബിയ്ക്ക് അവശേഷിക്കുന്നത്. ഹോള്‍ഡറിനായി 12 കോടി, റായിഡുവിന് എട്ടുകോടി പരാഗിന് ഏഴു കോടി എന്നിങ്ങനെ മൂന്ന് കളിക്കാര്‍ക്കുമായി 27 കോടി ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്. ബാക്കി 28 കോടി വെച്ചാകും ബാക്കി കളിക്കാരെ വാങ്ങുക.
ലേലത്തിന് രജിസ്റ്റര്‍ ചെയ്ത 1214 താരങ്ങളില്‍ 590 പേരെയാണ് ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിക്ക് 48 താരങ്ങളാണുള്ളത്. 1.5 കോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍ 20 പേരും 1 കോടി അടിസ്ഥാന വിലയില്‍ 34 താരങ്ങളും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. ആകെ 370 ഇന്ത്യന്‍ താരങ്ങള്‍ക്കും 220 വിദേശ താരങ്ങള്‍ക്കുമാണ് മെഗാ ലേലത്തില്‍ അവസരം ലഭിക്കുക.
ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 12,13 തിയതികളിലായി നടക്കും. ബംഗളൂരുവാണ് ലേലത്തിന് വേദിയാകുന്നത്.