Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

കറുത്ത തൊപ്പിക്കാരെ മഴ ചതിച്ചു; ത്രിരാഷ്ട്ര കിരീടത്തില്‍ മുത്തമിട്ട് കംഗാരുപ്പട

, 4:34 pm

ന്യൂസിലാന്‍ഡില്‍ നടന്ന ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റില്‍ ആതിഥേയരെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയയ്ക്ക് കിരീടം. ഓക്ക്‌ലാന്‍ഡില്‍ നടന്ന കളി മഴമുടക്കിയപ്പോള്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം 19 റണ്‍സിനാണ് ഓസ്‌ട്രേലിയ ചാംപ്യന്‍മാരായത്. സ്‌കോര്‍ : ന്യൂസിലാന്‍ഡ് 150-9 (20), ഓസ്ട്രേലിയ 121-3 (14.4).

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് തുടക്കത്തില്‍ കിട്ടിയ മുന്‍തൂക്കം മുതലാക്കാനായില്ല. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും കൊളിന്‍ മണ്‍റോയും ന്യൂസിലാന്‍ഡിന് മികച്ച തുടക്കം നല്‍കിയെങ്കിലും ഇവര്‍ പുറത്തായതോടെ റണ്ണൊഴുക്ക് കുറഞ്ഞു. 15 ബോളില്‍ 21 റണ്‍സെടുത്ത് ഗുപ്റ്റിലും 14 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത് മണ്‍റോയും പുറത്തായി.

റോസ് ടയ്‌ലറിന്റെ ബാറ്റിങ്ങാണ് കിവിസിനെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷയായത്. 38 ബോളില്‍ നിന്ന് 43 റണ്‍സാണ് ടൈലര്‍ അടിച്ചെടുത്തത്. അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ക്ക മാത്രം രണ്ടക്കം കടക്കാനുള്ള അവസരം നല്‍കിയ ഓസീസ് ബോളര്‍മാര്‍ ഒന്‍പത് വിക്കറ്റുകളുടെത്ത് 150 റണ്‍സിന് ന്യൂസിലന്‍ഡിനെ പൂട്ടി. ആഷ്ടന്‍ അഗര്‍ കംഗാരുപ്പടയ്ക്കായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കെയന്‍ റിച്ചാര്‍ഡ്‌സണും ആന്‍ഡ്രൂ ടൈയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ബെറ്റി സ്റ്റാന്‍ലാക്ക്, മാര്‍ക്കസ് സ്‌റ്റോയിണിസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്കും ഓപ്പണിങ് ബാറ്റ്‌സ്മാന്മാര്‍ ഗംഭീര തുടക്കം നല്‍കി. 72ാം റണ്‍സിലാണ് ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 30 ബോളില്‍ നിന്ന് 50 റണ്‍സെടുത്ത ആര്‍സി ഷോര്‍ട്ട് മണ്‍റോയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. ഡേവിഡ് വാര്‍ണര്‍ (25), മാക്‌സ്വെല്‍ (20), ഫിഞ്ച് (18) എന്നിവരുടെ മികവിലാണ് ഓസ്‌ട്രേലിയയ്ക്ക് മഴനിയമത്തില്‍ മുന്‍തൂക്കം നല്‍കിയത്.

Advertisement