ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ, കിരീടം ചൂടാന്‍ ഏറ്റവും സാധ്യതയുള്ള ടീം

അഞ്ച് തവണ ഏകദിന ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ആറാമത്തെ ലോക കിരീടം ലക്ഷ്യമിട്ട് ശക്തമായ ടീമിനെയാണ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്.

ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങി നിരവധി പരിചയസമ്പന്നരായ കളിക്കാര്‍ ഉള്‍പ്പെടുന്ന 15 അംഗ ടീമില്‍ പരിചയസമ്പന്നനായ മാര്‍നസ് ലാബുഷെയിന് ഇടം കണ്ടെത്താനായില്ല.

നേരത്തെ ഓസ്ട്രേലിയ അവരുടെ 18 അംഗ താല്‍ക്കാലിക സ്‌ക്വാഡുമായി എത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ അത് 15 കളിക്കാരിലേക്ക് ചുരുക്കുകയായിരുന്നു. ആരോണ്‍ ഹാര്‍ഡി, നഥാന്‍ എല്ലിസ്, തന്‍വീര്‍ സംഗ എന്നിവര്‍ക്കാണ് സ്ഥാനം നശ്ടമായത്.

Read more

ഓസ്ട്രേലിയ ലോകകപ്പ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ് (C), സ്റ്റീവ് സ്മിത്ത്, അലക്സ് കാരി, ജോഷ് ഇംഗ്ലിസ്, സീന്‍ അബോട്ട്, ആഷ്ടണ്‍ അഗര്‍, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസില്‍വുഡ്, ട്രാവിസ് ഹെഡ്, മിച്ച് മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആദം സാമ്പ, മിച്ചല്‍ സ്റ്റാര്‍ക്ക്.