Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

സര്‍പ്രൈസ് താരം മടങ്ങിയെത്തി, ആദ്യ ഏകദിനത്തിനുളള ഓസീസ് ടീം പ്രഖ്യാപിച്ചു

, 3:50 pm

ഇന്ത്യയ്‌ക്കെതിരെ ആദ്യ ഏകദിനത്തിനുളള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. പേസ് ബൗളര്‍ പീറ്റര്‍ സിഡിലിന്റെ തിരിച്ചുവരവാണ് ടീമിനെ ശ്രദ്ധേയമാക്കുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം ഓസീസിന്റെ ഏകദിന ജേഴ്സി അണിയുന്നത്. 2010ലാണ് സിഡില്‍ ഓസീസിനായി അവസാന ഏകദിന മത്സരം കളിച്ചത്.

സ്റ്റാര്‍ക്ക്, കമ്മിന്‍സ്, ഹേസല്‍വുഡ് എന്നിവര്‍ക്കൊക്കെ ഓസ്ട്രേലിയ വിശ്രമം നല്‍കിയതാണ് സിഡിലിന് ടീമിലേക്ക് തിരിച്ചുവരാനുള്ള അവസരം ഒരുക്കിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അലക്സ് കാരെ ആദ്യമായി ഓപ്പണ്‍ ചെയ്യും. ആറ് ഏകദിനങ്ങള്‍ ഓസീസിനായി കളിച്ചെങ്കിലും ആ്ദ്യമായിട്ടാണ് ഓപ്പണ്‍ ചെയ്യുന്നത്.

നാളെയാണ് ഏകദിന പരമ്പര തുടങ്ങുന്നത്. നേരത്തെ ടെസ്റ്റ് പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.

ടീം ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), അലക്സ് കാരി, ഉസ്മാന്‍ ഖ്വാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്സ്‌കോംപ്, ഗ്ലെന്‍ മാക്സവെല്‍, മാര്‍കസ് സ്റ്റോയ്നിസ്, ജേ റിച്ചാര്‍ഡ്സണ്‍, ബെഹ്രന്‍ഡോര്‍ഫ്, പീറ്റര്‍ സിഡില്‍, നഥാന്‍ ലിയോണ്‍.

Advertisement