ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം റിക്കി പോണ്ടിംഗ് നാഗ്പൂർ പിച്ചുമായി ബന്ധപ്പട്ട ചർച്ചയിൽ ഇന്ത്യക്ക് എതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ആദ്യ ടെസ്റ്റിനായി ഇന്ത്യയും ഓസ്‌ട്രേലിയയും നാഗ്പൂരിൽ ഏറ്റുമുട്ടുമ്പോൾ ഇന്ത്യക്കാണ് ആധിപത്യമെന്ന് നിസംശയം പറയാം.
പോണ്ടിങ് പറയുന്നത് ഇങ്ങനെ “ഓസീസിനെ തോൽപ്പിക്കാനുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച അവസരമാണ് സ്പിൻ സൗഹൃദ പ്രതലങ്ങൾ ഒരുക്കുന്നതെന്ന് ഓസീസ് ലോകകപ്പ് ജേതാവ് പറഞ്ഞു. എന്നാൽ ഓസ്‌ട്രേലിയയെ തോൽപ്പിക്കാനുള്ള ഇന്ത്യയുടെ ഏറ്റവും നല്ല അവസരം ടേണിംഗ് വിക്കറ്റുകൾ ഒരുക്കലാണ്. ഒന്ന്, നമ്മുടെ ബാറ്റ്‌സ്മാൻമാർക്ക് ബുദ്ധിമുട്ടായിരിക്കും, മാത്രമല്ല അവരുടെ സ്പിന്നറുമാർ ഞങ്ങളെക്കാൾ കഴിവുള്ളവരാണ്. ഓസ്‌ട്രേലിയയുടെ ഒരു സ്പിന്നർ കളിക്കുന്നത് ആദ്യ മത്സരമാണ്. അതിനാലാണ് ഇന്ത്യ അത്തരത്തിൽ വിക്കറ്റ് ഒരുക്കിയത്.”
“ഓസ്ട്രേലിയ ഒരിക്കലും ഇത്തരത്തിൽ ഉള്ള വിക്കറ്റുകൾ അതായത് അവർക്ക് ഗുണകരമായ രീതിയിൽ ഒരുക്കാൻ പറയില്ല. അവർ അങ്ങനെ ആവശ്യപ്പെടുന്ന രീതി വര്ഷങ്ങളായി ഇല്ല. ഇന്ത്യ സ്പിൻ കെണിയൊരുക്കി കാത്തിരിക്കുന്നത് പോലെ ഓസ്ട്രേലിയ ചെയ്യില്ല.”
മത്സരത്തിലേക്ക് വന്നാൽ വെറും 177 റൺസിനാണ് ഓസ്ട്രേലിയ പുറത്തായത്. തന്റെ മടങ്ങിവരവിൽ 5 വിക്കറ്റ് നേട്ടവുമായി താണ പഴയ ജഡേജ ലോകത്തിന് മുന്നിൽ കാണിച്ചുകൊടുക്കാനും താരത്തിനായി. അശ്വിൻ മൂന്ന് വിക്കറ്റുകൾ നേടിയ തിളങ്ങി. മറുപടി ബാറ്റിംഗിൽ ഇന്ത്യ നിലവിൽ 3 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എടുത്തിട്ടുണ്ട്.