ഓസ്ട്രേലിയ വാർണറെ ചതിച്ചു, ഇത്ര ഒക്കെ ചെയ്തിട്ടും ഒരു വിലയുമില്ല; രൂക്ഷവിമർശനവുമായി സൂപ്പർ താരത്തിന്റെ ഭാര്യ

ഓസ്‌ട്രേലിയൻ സൂപ്പർ താരം ഡേവിഡ് വാർണറോട് ടീം കാണിച്ചത് ചതിയാണെന്ന് പറയുകയാണ് താരത്തിന്റെ ഭാര്യ ക്യാൻഡിസ്. താരത്തിന്റെ ക്യാപ്റ്റൻസി വിളക്കുമായി ബന്ധപ്പെട്ടാണ് അഭിപ്രായം പറഞ്ഞത്. ലോകോത്തര താരമായ വാർണർക്ക് വാർണർക്കു യുഎഇയിലും ഇന്ത്യയിലും പോയി ടീമുകളെ നയിക്കാനാകുമെന്നും ടീമിൽ ചെലുത്തുന്ന സ്വാദീനം വലുതാണെന്നും അഭിമുഖത്തിൽ പറയുന്നു. എല്ലാം അറിയാവുന്ന ഓസ്ട്രലിയൻ മാനേജ്‌മന്റ് ഒന്നും കണ്ടില്ല എന്ന് നടിക്കുക ആണെന്നും ആരോപിച്ചു.

ക്രിക്കറ്റ് ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ പന്തുചുരണ്ടൽ വിവാദത്തോടെയാണ് താരത്തിന് ക്യാപ്റ്റൻസി വിലക്ക് കിട്ടിയത്. അതിനുശേഷം അന്ന് വില്ക്ക് ഏർപ്പെടുത്തിയ സ്റ്റീവ് സ്മിത്തിനെ ഓസ്ട്രേലിയ വൈസ് ക്യാപ്റ്റൻ ആക്കുകയും ചെയ്തിരുന്നു. ടീമിന് വേണ്ടി ഇത്ര അധികം ചെയ്തിട്ടും നായകൻ ആക്കാത്തത് എന്തുകൊണ്ടാണെന്ന് ക്യാൻഡിസ് റേഡിയോ വാണിജ്യ ശൃംഖലയായ ട്രിപ്പിൾ എമ്മിനോടാണു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വിലക്ക് കിട്ടിയ നാളുകളിൽ ഭാര്യ ആയിരുന്നു ഏറ്റവും വലിയ പിന്തുണ എന്ന് വാർണർ പറഞ്ഞിട്ടുണ്ട്. ആ നാളുകളിൽ ഭർത്താവിനെ പിന്തുണച്ച തനിക്ക് വാർണറുടെ നായക സ്ഥാനം മാറ്റിയതിൽ കടുത്ത എതിർപ്പ് ഉണ്ടെന്നും അഭിമുഖത്തിൽ പറയുന്നു.

വാർണർ നായകൻ എന്ന നിലയിൽ വളരെ കുറച്ച് മത്സരങ്ങൾ മാത്രമേ ടീം തോൽവി നേരിട്ടിട്ട് ഒള്ളു. അതിനാൽ ഇപ്പോഴും ടീമിന്റെ നട്ടെല്ലായ ഭർത്താവിനെ അവഗണിക്കരുതെന്നാണ് ക്യാൻഡിസ് പറയുന്നത്.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ