ഓസ്‌ട്രേലിയയ്ക്ക് കിട്ടിയത് മുട്ടൻ പണി; ഇന്ത്യയുമായുള്ള മത്സരത്തിൽ ആശങ്ക; സംഭവം ഇങ്ങനെ

നവംബർ മാസം മുതലാണ് ഇന്ത്യ ഓസ്‌ട്രേലിയ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയായി ബോർഡർ ഗവാസ്കർ ട്രോഫി നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പ്രധാന മത്സരമാണ് അത്. കഴിഞ്ഞ തവണ ബോർഡർ ഗവാസ്കർ ട്രോഫി കപ്പ് ജേതാക്കളായത് ഇന്ത്യ ആയിരുന്നു. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്‌ട്രേലിയയെ തോൽപിക്കാൻ ഇന്ത്യക്ക് സാധിച്ചില്ല.

ഓസ്‌ട്രേലിയൻ ടീമിന് തിരിച്ചടിയായി ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന് ഗുരുതരമായ പരിക്ക് സംഭവിച്ചു. ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ഏകദിനത്തിൽ ഗ്രീനിന് പുറം വേദന അനുഭവപെട്ടിരുന്നു. അതിന് ശേഷം നടന്ന മെഡിക്കൽ പരിശോധനയിൽ കാര്യമായ പരിക്കാണ് സംഭവിച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ പരിക്കില്‍ നിന്ന് മോചിതനാകാന്‍ എത്രസമയം വേണ്ടിവരുമെന്ന് പറയാനാകു. ഇന്ത്യൻ പരമ്പരയിൽ ​ഗ്രീൻ മടങ്ങിയെത്തില്ലെന്നാണ് ഇപ്പോൾ ഓസ്‌ട്രേലിയൻ ക്യാമ്പിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.

നവംബർ 22 ന് പെർത്തിൽ വെച്ചാണ് ഓസ്‌ട്രേലിയ ഇന്ത്യ മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. 2016 മുതൽ നാല് തവണയായി ഇന്ത്യ തന്നെ ആയിരുന്നു ബോർഡർ ഗവാസ്കർ ട്രോഫി ഉയർത്തിയിരുന്നത്. ഇത്തവണ രണ്ടും കൽപ്പിച്ചാണ് ഓസ്‌ട്രേലി ഇറങ്ങുന്നത്. എന്നാൽ ടീമിലെ ഏറ്റവും പ്രധാന താരങ്ങളിൽ ഒരാളായ ക്യാമെറാണ് ഗ്രീനിന്റെ വിടവ് തിരിച്ചടിയായി.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കുന്നതിന് വേണ്ടിയുള്ള നിർണായക പരമ്പരയാണ് ഇരു ടീമുകൾക്കും. പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തും ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം