ആ ഇന്ത്യൻ താരത്തെ പുഴുങ്ങാനുള്ള ഷെഡ്യൂൾ ആണ് ഓസ്ട്രേലിയ ഒരുക്കിയിരിക്കുന്നത്, അവനിട്ട് പണിയാൻ ഒരു ടീം മുഴുവൻ ഒരുങ്ങി നിൽക്കുന്നു; വമ്പൻ വെളിപ്പെടുത്തലുമായി സൈമൺ ഡൂൾ

ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്കായി ഓസ്‌ട്രേലിയ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് മുൻ ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ സൈമൺ ഡൗൾ. ബുംറയുടെ മികവും കഴിവും നന്നായി അറിയാവുന്ന ഓസ്‌ട്രേലിയൻ താരങ്ങൾ അദ്ദേഹത്തിനെതിരെ പദ്ധതി തയാറാക്കി കാണാം എന്നും മുൻ താരം പറഞ്ഞു.

ഇന്ത്യ മൂന്നാം ടെസ്റ്റ് പരമ്പര വിജയിക്കില്ലെന്ന് ഉറപ്പാക്കാൻ ഓസ്‌ട്രേലിയ ബുംറയെ ചുറ്റിപ്പറ്റിയാണ് തങ്ങളുടെ തന്ത്രം കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ് സൈമൺ പറഞ്ഞത്. ന്യൂസിലൻഡ് അടുത്തിടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയെ വൈറ്റ്വാഷ് ചെയ്തു. മിക്ക ഇന്ത്യൻ താരങ്ങളും ഫോമിൽ അല്ല കളിക്കുന്നത് എന്നതാണ് ടീമിനെ ബാധിക്കുന്ന കാര്യം.

ബുംറയുടെ ജോലിഭാരം വർധിപ്പിക്കുന്നതിനായി ക്രിക്കറ്റ് ഓസ്‌ട്രേലിയ പെർത്തിലെ ആദ്യ ടെസ്റ്റും തുടർന്ന് അഡ്‌ലെയ്ഡിൽ പിങ്ക് ബോൾ ഗെയിമും ഗാബയിലെ മൂന്നാം ടെസ്റ്റും നടത്തുന്നതായി ഡൂൾ പറഞ്ഞു. മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതിൽ ഓസ്‌ട്രേലിയ മിടുക്കന്മാരാണ് . ജസ്പ്രീത് ബുംറയാണ് തങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയെന്ന് അവർക്കറിയാം. പിങ്ക് ബോൾ ടെസ്റ്റ് ഉൾപ്പെടെ മൂന്ന് കഠിനവും വേഗതയേറിയതുമായ ട്രാക്കിലാണ് ആദ്യ മൂന്ന് മത്സരങ്ങൾ നടക്കുന്നത് ”ജിയോസിനിമയിൽ സംസാരിക്കവെ ഡൂൾ പറഞ്ഞു.

“ഒരുപാട് ഓവർ എറിയേണ്ടിവരുന്നതിനാൽ പെർത്തിലെ ചൂടിൽ ബുംറയെ അവർ ബുദ്ധിമുട്ടിക്കും. ശേഷം അഡ്‌ലെയ്ഡിലെ ആ രണ്ടാം പിങ്ക് ബോൾ ടെസ്റ്റിൽ അദ്ദേഹത്തിന് ധാരാളം ഓവർ നൽകേണ്ടിവരും. പിന്നെ ബ്രിസ്ബേനിൽ ഒരു കളിയുണ്ട്, അവിടെ പേസർമാർ ബൗളിംഗ് ആസ്വദിക്കുന്നു. അവിടേക്ക് എത്തുമ്പോൾ ബുംറ തളരും എന്ന് ഓസ്ട്രേലിയ കണക്കുകൂട്ടുന്നു ”അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയിൽ ഏഴ് ടെസ്റ്റുകളിൽ നിന്ന് 32 വിക്കറ്റുകളാണ് ബുംറ നേടിയത്. മെൽബണിൽ നടന്ന 2018-19 ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം മത്സരത്തിൽ ബുംറ 9 വിക്കറ്റ് വീഴ്ത്തി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ