'ശ്രേയസ് ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാകും'; പ്രശംസിച്ച് ഓസീസ് താരം

ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യറിനെ പ്രശംസിച്ച് ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി. ശ്രേയസ് ഇന്ത്യന്‍ ടീമിനെ നയിക്കുമെന്നും അതിനുള്ള ശേഷി ശ്രേയസിനുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്നും ക്യാരി പറഞ്ഞു. ഐ.പി.എല്ലില്‍ ശ്രേയസിന്റെ സഹതാരമായിരുന്നു ക്യാരി.

“ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള ശേഷി ശ്രേയസിനുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഭാവിയിലേക്കു നോക്കുമ്പോള്‍ വളരെ മികച്ച ക്യാപ്റ്റനായി അദ്ദേഹം മാറും. ശ്രേയസിനെ സംബന്ധിച്ച് ഏറ്റവും വലിയ ഗുണം ടീമിലെ എല്ലാ താരങ്ങളുമായി അടുപ്പം പുലര്‍ത്തുന്നുവെന്നതാണ്. മാത്രല്ല സ്വന്തം പ്രകടനത്തേക്കാള്‍ ടീമിന്റെ പ്രകടനത്തിനാണ് അദ്ദേഹം പ്രഥമ പരിഗണന നല്‍കുന്നത്. കഴിഞ്ഞ രണ്ടു സീസണുകളില്‍ ഡല്‍ഹിയെ മികച്ച വിജയങ്ങളിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.”

“വളരെ മികച്ച ബാറ്റ്സ്മാനും അതോടൊപ്പം നല്ല വ്യക്തിയുമാണ് അദ്ദേഹം. ഡല്‍ഹി പോലെ വലിയൊരു സ്‌ക്വാഡിലെ എല്ലാവരുമായും തുടര്‍ച്ചയായി ബന്ധപ്പെടുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ മികച്ച രീതിയില്‍ ശ്രേയസ് അതു കൈകാര്യം ചെയ്തു. അദ്ദേഹത്തിന്റെ പോസിറ്റീവായിട്ടുള്ള ചിന്താഗതിയും റിക്കി പോണ്ടിംഗിനൊപ്പമുള്ള കൂട്ടുകെട്ടും ഡല്‍ഹിക്കു ഏറെ ഗുണം ചെയ്തിട്ടുണ്ട്. വളരെ മികച്ചൊരു ഭാവിയാണ് ശ്രേയസിനുള്ളത്” ക്യാരി വിലയിരുത്തി.

ഐ.പി.എല്ലില്‍ ചരിത്രത്തിലാദ്യമായി ഡല്‍ഹിയെ ശ്രേയസ് ഐ.പി.എല്‍ ഫൈനലിലെത്തിച്ചിരുന്നു. കലാശക്കളിയില്‍ മുംബൈ ഇന്ത്യന്‍സിനോടു അഞ്ചു വിക്കറ്റിന് തോല്‍വി വഴങ്ങാനായിരുന്നു ഡല്‍ഹിയ്ക്ക് വിധി.

Latest Stories

ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി നേടാം; സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ജനുവരി 8 മുതല്‍

അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം; എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

തങ്ങളുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുന്ന പ്രൊഫഷനലുകള്‍; ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മിടുക്കന്മാര്‍

ഛത്തീസ്ഗഢില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; മൃതദേഹം സെപ്റ്റിക് ടാങ്കിനുളിൽ; സുഹൃത്തും ബന്ധുവും അറസ്റ്റിൽ

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് കനത്ത പ്രഹരം, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍

എറണാകുളത്ത് യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇന്ത്യ ആ ആഘോഷം നടത്തിയ രീതി തികച്ചും ഭയപ്പെടുത്തി, പാവം ഞങ്ങളുടെ കുട്ടി...; ഐസിസി നടപടിയെ കുറിച്ച് ചിന്തിക്കണമെന്ന് ഓസീസ് പരിശീലകന്‍

BGT 2025: ഇതുപോലെ ഒരു എൻ്റർടെയ്നിങ് ഇന്നിംഗ്സ് ഞാൻ കണ്ടിട്ടില്ല, ഓരോരുത്തർ 10 റൺ എടുക്കാൻ ബുദ്ധിമുട്ടുമ്പോൾ അവൻ പൊളിച്ചടുക്കി; പന്തിനെ പുകഴ്ത്തി സച്ചിൻ ടെണ്ടുൽക്കർ

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; പൊതുമരാമത്ത് വകുപ്പില്‍ കൂട്ടനടപടി; 31 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍