ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യയിലെത്തിയ ഓസീസ് ടീം പരിശീലനം തുടങ്ങി. .പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസ്ട്രേലിയ ടെസ്റ്റ് ടീം ബെംഗളൂരുവിനടുത്തുള്ള ആളൂര്‍ ഗ്രൗണ്ടിലാണ് പരിശീലനം നടത്തുന്നത്. ഇപ്പോഴിതാ ഇവിടെ നിന്നുള്ള വിവരങ്ങളാണ് ഇന്ത്യന്‍ ആരാധകരില്‍ ആകാംഷയുണര്‍ത്തിയിരിക്കുന്നത്.
ഇന്ത്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലിന്റെ ബോളിംഗ് വീഡിയോ കണ്ട് ഓസീസ് ടീം പഠിക്കുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇംഗ്ലണ്ട് ഇന്ത്യന്‍ പര്യടനം നടത്തിയപ്പോള്‍ അക്ഷര്‍ ബോളിംഗില്‍ തിളങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ഓസീസ് അക്ഷറിനെ സ്‌കെച്ച് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ സ്പിന്‍ പിച്ചില്‍ അക്ഷര്‍ പട്ടേലിന്റെ ഫുട് സ്റ്റെപിന്റെ വ്യത്യസ്തത ഓസീസ് ബാറ്റ്സ്മാന്‍ കണ്ട് പഠിക്കുകയാണ്. വലിയ ടേണ്‍ കണ്ടെത്താന്‍ കഴിവുള്ള അക്ഷര്‍ തുടര്‍ച്ചയായി സ്റ്റംപിന് ആക്രമിക്കുന്ന താരമാണ്. ഇത് ഓസീസിനെ പ്രയാസപ്പെടുത്താന്‍ സാധ്യത കൂടുതലാണ് എന്നതിനാലാണ് ഈ നീക്കം.
ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ബോളിംഗ് പ്രകടനമാണ് അക്ഷര്‍ കാഴ്ചവെച്ചത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റാണ് അക്ഷര്‍ വീഴ്ത്തിയത്. ഇതില്‍ നാല് അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഈ കണക്കുകളാണ് അക്ഷറിനെ ഓസീസിനെ അസ്വസ്തതപ്പെടുത്തുന്നത്.