പവര്‍ പ്ലേയില്‍ കത്തിക്കയറി ഓസീസ്; ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ട്വന്റി20 ലോക കപ്പ് സൂപ്പര്‍ 12ലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍ച്ചയോടെ തുടക്കം. കളിയുടെ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റുകള്‍ ഓസ്‌ട്രേലിയ പിഴുതു. അതില്‍ രണ്ടെണ്ണം പേസര്‍ ജോഷ് ഹെസല്‍വുഡും ഒന്ന് ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും സ്വന്തമാക്കി. പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റിന് 29 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക.

ടോസ് നഷ്ടമായി ബാറ്റിംഗിന് വിധിക്കപ്പെട്ട ദക്ഷിണാഫ്രിക്ക ആരംഭത്തില്‍ തന്നെ പതറിപ്പോയി. രണ്ടാം ഓവറിന്റെ മൂന്നാം പന്തില്‍ ക്യാപ്റ്റന്‍ തെംബ ബാവുമയെ (12) മാക്‌സ്‌വെല്‍ ബൗഡാള്‍ക്കി. പിന്നാലെ റാസി വാന്‍ ഡെര്‍ ഡുസനെ (2) ഹെസല്‍വുഡ് വിക്കറ്റ് കീപ്പര്‍ മാത്യു വേഡിന്റെ ഗ്ലൗസിലെത്തിച്ചു.

ഇടംകൈയന്‍ ഓപ്പണര്‍ ക്വിന്റ ഡി കോക്ക് (7) സ്‌കൂപ്പിന് ശ്രമിച്ച് പന്തിനെ സ്റ്റംപിലേക്ക് വലിച്ചിട്ടു മടങ്ങിയതോടെ പവര്‍ പ്ലേയില്‍ ദക്ഷിണാഫ്രിക്കയുടെ നിരാശയുടെ ആഴം വര്‍ദ്ധിക്കുകയും ചെയ്തു.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ