Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

സെഞ്ച്വറിയുമായി പൂജാര, എല്ലാ കണ്ണുകളും രോഹിത്തിലേക്ക്

, 11:04 am

മെല്‍ബെണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ രണ്ടാം ദിവസം ഇന്ത്യ അഞ്ച് വിക്കറ്റിന് 384 റണ്‍സ് എടുത്തിട്ടുണ്ട്. സെഞ്ച്വറി നേടിയ പൂജാരയുടേയും അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കോഹ്ലിയുടേയും മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുന്നത്.

38 റണ്‍സുമായി രോഹിത്തും ഒന്‍പത് റണ്‍സുമായി റിഷഭ് പന്തുമാണ് ഇന്ത്യന്‍ നിരയില്‍ഡ ക്രീസില്‍. ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് രോഹിത്ത് വീണ്ടും ടെസ്റ്റ് ടീമില്‍ സ്ഥിരസാന്നിധ്യമാകുമോയെന്ന് ഉറ്റനോക്കുകയാണ് ക്രിക്കറ്റ് ലോകം.

രണ്ടിന് 215 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ച ശേഷമാണ് പൂജാരയും കോഹ്ലിയും മടങ്ങിയത്. 319 പന്തുകള്‍ നേരിട്ട പൂജാര 10 ബൗണ്ടറി സഹിതം 106 റണ്‍സ് സ്വന്തമാക്കി. കോഹ്ലിയാകട്ടെ 204 പന്തില്‍ ഒന്‍പത് ബൗണ്ടറികളുടെ സഹായത്തോടെ 82 റണ്‍സാണ് നേടിയത്. ഇരുവരും മൂന്നാം വിക്കറ്റില്‍ 170 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. പിന്നീട് രാഹാന 34 റണ്‍സെടുത്ത് പുറത്തായി.

ആദ്യ ദിനം ഇന്ത്യയ്ക്കായി അരങ്ങേറിയ ഓപ്പണര്‍ മായങ്ക് അഗര്‍വാളും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 161 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 76 റണ്‍സാണ് അഗര്‍വാള്‍ നേടിയത്. മറ്റൊരു പുതുമുഖ താരം ഹനുമ വിഹാരി എട്ട് റണ്‍സെടുത്ത് പുറത്തായി.

Advertisement