വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ പരമ്പരയിൽ ഉപഭൂഖണ്ഡത്തിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ ഓസ്‌ട്രേലിയക്ക് അവസരമുണ്ടെന്ന് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേല ജയവർധന വിശ്വസിക്കുന്നു. 11 വർഷമായി സ്വന്തം തട്ടകത്തിൽ ഇന്ത്യ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര തോറ്റിട്ടില്ല.
നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) സൈക്കിളിൽ പാറ്റ് കമ്മിൻസ് നയിക്കുന്ന ടീം ഒരു ഒറ്റപ്പെട്ട മത്സരത്തിൽ മാത്രമാണ് പരാജയപ്പെട്ടത്. ടൂർണമെന്റിന്റെ ഫൈനലിൽ ഇതൊനൊടകം തന്നെ സ്ഥാനം ഉറപ്പിച്ച അവർ ഇന്ത്യയെ കൂടി തോൽപ്പിച്ച് ഫൈനലിലിന് ഒരുങ്ങാനാകും ശ്രമിക്കുക.
ഓസ്‌ട്രേലിയയുടെ വിജയം ശ്രീലങ്കയുടെ ഡബ്ല്യുടിസി ഫൈനൽ യോഗ്യതാ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഇതിഹാസതാരം പ്രതീക്ഷിക്കുന്നു, ഐസിസി റിവ്യൂവിന്റെ ഏറ്റവും പുതിയ പതിപ്പിൽ ജയവർധന പറഞ്ഞു:
“പ്രവചിക്കാൻ പ്രയാസമാണ്, പക്ഷേ ഒരു ശ്രീലങ്കൻ എന്ന നിലയിൽ, ഓസ്‌ട്രേലിയയുടെ ജയം ഞാൻ ആഗ്രഹിക്കുന്നു. ഒരുപക്ഷേ ഓസ്‌ട്രേലിയ 2 – 1 ന് ജയിക്കുമായിരിക്കും. പക്ഷേ അത് കഠിനമായ ഒന്നായിരിക്കും.
ഇന്ത്യൻ ബാറ്റ്‌സ്മാന്മാരും ഓസ്‌ട്രേലിയൻ ബൗളർമാരും തമ്മിലുള്ള മത്സരം ശ്രദ്ധിക്കേണ്ട ഒന്നായിരിക്കുമെന്നും ജയവർധന തുടർന്നു.
“ഇത് എല്ലായ്പ്പോഴും ഒരു മികച്ച പരമ്പരയായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഇന്ത്യൻ സാഹചര്യങ്ങളും ഓസ്‌ട്രേലിയൻ ബാറ്റ്‌സ്‌മാൻമാർ അതിനെ എങ്ങനെ നേരിടും, അവർക്ക് നല്ല ബൗളിംഗ് യൂണിറ്റ് ഉണ്ടെന്നും ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ അത് എങ്ങനെ നേരിടും എന്നതും നമ്മൾ ശ്രദ്ധിക്കണം. എന്തായാലും നല്ല ഒരു പരമ്പര പ്രതീക്ഷിക്കാം.
ഇന്ത്യ- ഓസ്ട്രേലിയ പരമ്പരയിൽ ഓസ്ട്രേലിയ ജയം നേടിയാൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനളിലേക്ക് ലങ്ക യോഗ്യത നേടാനുള്ള സാധ്യത കൂടും.