Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

അഗര്‍വാളിനേയും ഇന്ത്യന്‍ ക്രിക്കറ്റിനേയും അപമാനിച്ച് ഓസീസ് കമന്റേറ്റര്‍

, 4:09 pm

ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചെങ്കിലും കമന്ററി ബോക്‌സില്‍ നിന്നും താരത്തിന് നേരിടേണ്ടി വന്നത് പരിഹാസം. തത്സമയ കമന്ററിയ്ക്കിടെ ഓസ്‌ട്രേലിയന്‍ കമന്റേറ്റര്‍ കെറി ഒകീഫാണ് മായങ്കിനേയും രഞ്ജിട്രോഫി ക്രിക്കറ്റിനേയും പരസ്യമായി അപമാനിച്ചത്.

രഞ്ജി ട്രോഫിയില്‍ അഗര്‍വാളിന്റെ ട്രിപ്പിള്‍ സെഞ്ച്വറിയെ കുറിച്ച് പറയുന്നതിനിടേയാണ് ഒകീഫിന്റെ പരിഹാസം എത്തിയത്. അഗര്‍വാള്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയത് കുറച്ച് കാന്റീന്‍ സ്റ്റാഫിനെതിരേയും വെയ്‌റ്റേഴ്‌സിനെതിരേയും ആണെന്നായിരുന്നു ഒകീഫിന്റെ പരാമര്‍ശം. ഇന്ത്യന്‍ അഭ്യന്തര ക്രിക്കറ്റിലെ ബൗളര്‍മാരുടെ നിലവാരം സൂചിപ്പിക്കാനാണ് ഒകീഫ് ഈ പരാമര്‍ശം നടത്തിയത്.

ഓസ്‌ട്രേലിയന്‍ മുന്‍ താരങ്ങളായ ഷെയ്ന്‍ വോണ്‍ മാര്‍ക്ക് ഹൊവാര്‍ഡ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ ഒകീഫ് അപമാനിച്ചത്.

അതെസമയം അരങ്ങേറ്റ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ച്ചവെച്ച് അഗര്‍വാള്‍ ഓസ്‌ട്രേലിയന്‍ കമന്റേറ്ററുടെ പരിഹാസത്തിന് ഉറച്ച മറുപടി കൊടുത്തു. മത്സരത്തില്‍ 76 റണ്‍സാണ് അഗര്‍വാള്‍ അടിച്ച് കൂട്ടിയത്. ഓസ്‌ട്രേലിയയിലെ അരങ്ങേറ്റ മത്സരത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇതോടെ അഗര്‍വാളിനെ സ്വന്തമായി.

Advertisement