ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: സ്റ്റാര്‍ ഓള്‍റൗണ്ടര്‍ പുറത്ത്, ഓസ്ട്രേലിയക്ക് വമ്പന്‍ തിരിച്ചടി

ഇന്ത്യയ്ക്കെതിരായി വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഓസ്ട്രേലിയയെ വലച്ച് താരങ്ങളുടെ പരിക്ക്. ടീമിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നിന്ന് പുറത്തായി. അടുത്ത ദിവസങ്ങളില്‍ താരത്തിന് മുതുകില്‍ ശസ്ത്രക്രിയ ആവശ്യമാണ്. അതിനാല്‍ ആറ് മാസത്തേക്ക് അദ്ദേഹം കളിക്കില്ല. ഇത് ഐപിഎല്‍ 2025 ലെ അദ്ദേഹത്തിന്റെ പങ്കാളിത്തവും സംശയത്തിലാക്കുന്നു.

ശ്രീലങ്കന്‍ ടെസ്റ്റ് പര്യടനവും പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയും താരത്തിന് നഷ്ടമാകും. സെപ്റ്റംബറില്‍, ഇംഗ്ലണ്ടിനെതിരായ ഓസ്ട്രേലിയയുടെ വൈറ്റ്-ബോള്‍ മത്സരങ്ങള്‍ക്കിടെ ഗ്രീനിന്റെ നട്ടെല്ലിന് പരിക്കേല്‍ക്കുകയും സ്‌ട്രെസ് ഒടിവുള്ളതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് താരത്തെ മാറ്റിനിര്‍ത്താന്‍ ഓസ്ട്രേലിയ നിര്‍ബന്ധിതരായത്.

ഭാവിയില്‍ സ്‌ട്രെസ് ഫ്രാക്ചര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഗ്രീന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയെപ്പോലെ തന്റെ കരിയര്‍ രക്ഷിക്കാന്‍ കാമറൂണിന് ശസ്ത്രക്രിയാ ഓപ്ഷന്‍ നല്‍കി. താരത്തിന്റെ അഭാവം സ്റ്റീവ് സ്മിത്തിനെ ഇന്ത്യയ്ക്കെതിരെ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ അനുവദിക്കും.

ഗ്രീനിയെ നേരത്തെ ഓപ്പണിംഗ് സ്ഥാനത്തേക്ക് മാറ്റിയെങ്കിലും പുതിയ ബാറ്റിംഗ് സ്ഥാനത്തേക്ക് സംഭാവന നല്‍കാന്‍ താരത്തിന് കഴിഞ്ഞില്ല. ഇത് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിനെതിരെ പുതിയ ഓപ്പണിംഗ് ജോഡിയുമായി ഓസ്ട്രേലിയ ഇറങ്ങുമെന്ന ഊഹാപോഹങ്ങള്‍ക്ക് കാരണമായി.

ഒരു ദശാബ്ദത്തില്‍ ഓസ്ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നേടിയിട്ടില്ല. നാട്ടില്‍ അവര്‍ രണ്ട് തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങി. ഇത്തവണ ട്രോഫി തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഓസ്ട്രേലിയന്‍ ടീം.

Latest Stories

"ബാലൺ ഡി ഓർ നേടാൻ ഏറ്റവും യോഗ്യൻ അവനാണ്, അദ്ദേഹത്തിന് കൊടുക്കൂ"; ബ്രസീലിയൻ ഇതിഹാസം തിരഞ്ഞെടുത്തത് ആ താരത്തെ

എന്റെ വിവാഹം ഉറപ്പിച്ച സമയമായിരുന്നു, കിടപ്പറ സീന്‍ ചെയ്യാന്‍ സംവിധായകന്‍ കംഫര്‍ട്ട് ആക്കി, മുറിയിലുണ്ടായത് നാലുപേര്‍ മാത്രം: സാധിക വേണുഗോപാല്‍

"അവർക്കെതിരെ കളിക്കുന്നത് ഒരിക്കലും എളുപ്പമല്ല" - ചാമ്പ്യൻസ് ലീഗിൽ തനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ടീമിനെ കുറിച്ച് പെപ് ഗ്വാർഡിയോള

'വയനാട് ദുരന്തത്തിൽ കേന്ദ്രം സഹായം നൽകണം'; പ്രമേയം പാസാക്കി നിയമസഭ

മുൻ ഭാര്യയുടെ പരാതിയിലെടുത്ത കേസ്; നടൻ ബാലക്ക് ജാമ്യം

'സ്മൃതി മന്ദാനയുടെ സമയം ശരിയല്ല'; കെ എൽ രാഹുൽ ഇതിലും ഭേദമെന്ന് ആരാധകർ

ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര: സമീപനം വ്യക്തമാക്കി ഗംഭീര്‍, കിവികളുടെ കാര്യത്തിലും തീരുമാനമായി

ഹരിയാന തിരഞ്ഞെടുപ്പ് തോൽവി; ഉത്തരവാദിത്തമേറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി

ബിഗ് ബോസിലെ 19-ാം മത്സരാര്‍ത്ഥിയായി കഴുത! വിവാദങ്ങള്‍ക്കൊടുവില്‍ പുറത്തേക്ക്

ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതി; സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി