പഞ്ചാബ് കിങ്‌സിനെതിരെ (പിബികെഎസ്) ലക്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) ഇന്നലെ നടന്ന മത്സരത്തിൽ പരാജയപെട്ടതിന് പിന്നാലെ എയറിലായി ഓൾറൗണ്ടർ ദീപക് ഹൂഡ. കുറെ നാളുകളായി മോശം പ്രകടനം തുടരുന്ന താരത്തെ അധികാരമായും ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ഇന്നലെ ടീം പരാജയപെട്ടതോടെയാണ് ആരാധകർ താരത്തിനെതിരെ എത്തുന്നത്.
ഹൂഡ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയെങ്കിലും ദേ പോയി ദാ വന്നു എന്ന രീതിയിലാണ് പുറത്തായത് സിക്കന്ദർ റാസയുടെ പന്തിൽ എൽ.ബി.ഡബ്ല്യൂ ആയി പുറത്തായപ്പോൾ താരത്തിന് നേടാനായത് വെറും 2 റൺസ് മാത്രം.
ലീഗിലെ സ്ഥിരതയില്ലാത്ത പ്രകടനത്തിന് എൽഎസ്‌ജി കളിക്കാരന് ഈയിടെയായി ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങി. 100 മത്സരങ്ങളിൽ നിന്ന് 19.29 ശരാശരിയിൽ 1273 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. എന്തിനാണ് ഇത്ര പരാജ്യമായ ഒരു താരത്തെ വീണ്ടും വീണ്ടും ടീമിൽ എടുക്കുന്നത് എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. നല്ല താരങ്ങൾ അവസാരങ്ങൾ കാത്തിരിക്കുമ്പോൾ പണ്ട് എന്നോ കളിച്ചതിന്റെ പേരിൽ എങ്ങനെ താരത്തെ ടീമിൽ എടുക്കുന്നു എന്നും ആരാധകർ ചോദിക്കുന്നു.
“ഈ ഹൂഡ എങ്ങനെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലെത്തി?” ” ഒരു ടീമിലും ഫ്രീ ആയിട്ട് കളിക്കാമെന്ന് പറഞ്ഞാൽ പോലും ടീമിൽ എടുക്കരുത് ഉൾപ്പടെ വലിയ വിമർശനമാണ് താരം കേൾക്കുന്നത്.