'അവന്റെ സ്ഥാനത്തിനായി അക്സറും സുന്ദറും മത്സരിക്കുന്നു'; സ്ഥിരീകരിച്ച് ബിസിസിഐ ഉദ്യോഗസ്ഥര്‍

ശ്രീലങ്കന്‍ പരമ്പരയില്‍നിന്ന് പുറത്തായതിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഏകദിന ടീമില്‍ സ്ഥാനം നിലനിര്‍ത്താനുള്ള രവീന്ദ്ര ജഡേജയുടെ പ്രതീക്ഷകള്‍ അപകടത്തിലാണ്. അടുത്തിടെ ടി20യില്‍ നിന്ന് വിരമിച്ച ജഡേജയ്ക്ക് വൈറ്റ്-ബോള്‍ പരമ്പരയില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞില്ല. ഇത് പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ താരത്തിന്റെ ഭാവിയെക്കുറിച്ച് അപായ മണി മുഴക്കി.

ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നതനുസരിച്ച്, ജഡേജയെ മറികടന്ന് ചിന്തിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. താരത്തിന്റെ പിന്‍ഗാമിയെ നിര്‍ണ്ണയിക്കാന്‍ അക്‌സര്‍ പട്ടേലിനും വാഷിംഗ്ടണ്‍ സുന്ദറിനും അവരുടെ അവസരങ്ങള്‍ പരീക്ഷിച്ച് നോക്കാന്‍ ബിസിസിഐ തീരുമാനിച്ചു.

”അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങള്‍ ഉള്‍പ്പെടെ ആറ് ഏകദിനങ്ങള്‍ മാത്രമാണ് ഇന്ത്യ കളിക്കുന്നത്. അക്‌സര്‍ പട്ടേലിനും വാഷിംഗ്ടണ്‍ സുന്ദറിനും കൂടുതല്‍ അവസരങ്ങള്‍ നല്‍കിക്കൊണ്ട് ഒരുപിടി ഗെയിമുകള്‍ പ്രയോജനപ്പെടുത്താന്‍ സെലക്ടര്‍മാര്‍ ആഗ്രഹിക്കുന്നു,” ബിസിസിഐ വൃത്തങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

ജഡേജ ഇന്ത്യയ്ക്കായി 197 ഏകദിനങ്ങളില്‍ കളിച്ചിട്ടുണ്ട്. ഇതില്‍നിന്ന് 220 വിക്കറ്റുകളും 2756 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. കൂടാതെ മെന്‍ ഇന്‍ ബ്ലൂ ടീമിന് ഏറ്റവും കൂടുതല്‍ ആശ്രയിക്കാവുന്ന ഓള്‍റൗണ്ടര്‍മാരില്‍ ഒരാളെന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ട്. എന്നിരുന്നാലും, 2023 ല്‍ 26 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹം 30.90 ശരാശരിയില്‍ 309 റണ്‍സ് നേടി. എന്നാല്‍ അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് മോശമായിരുന്നു.

Latest Stories

ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയും ഹിന്ദു സംഘടനാ നേതാക്കളും അറസ്റ്റില്‍

ഒബാമയുടെ ഫേവറിറ്റ് സിനിമ, 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' കാണൂ..; റെക്കമെന്‍ഡ് ചെയ്ത് ട്വീറ്റ്

എംവി ഗോവിന്ദന്റെ കാര്‍ അപകടത്തിൽ പെട്ടു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട്

സുരേഷ് ഗോപി അംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ നടപടി; വരാഹി സിഇഒ അഭിജിത്തിനെ ചോദ്യം ചെയ്യാൻ വിളിച്ചു

അന്ന് മുഴുവൻ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു, എന്നിട്ടും അവൻ ഒരു സൂചന പോലും...;സഹതാരത്തെക്കുറിച്ച് രവീന്ദ്ര ജഡേജ

പോക്സോ കേസ് പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി

"വിരമിച്ച് കഴിഞ്ഞ് എന്നെ ധോണി വിളിച്ചതേയില്ല"; എം എസ് ധോണി ചെയ്തത് മോശമായ പ്രവർത്തിയെന്ന് ആരാധകർ

പുഷ്പ 2 ഒ.ടി.ടിയില്‍! പ്രതികരിച്ച് നിര്‍മ്മാതാക്കള്‍

ഇതിഹാസ റെസ്റ്റ്ലർ റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു