എന്തുകൊണ്ടാണ് ഇത്ര മികച്ച ഫോമിലായിട്ടും ടോപ് ഓർഡറിൽ ബാറ്റ് ചെയ്യാത്തത്, ടീമിനെ മുഴുവൻ ട്രോളി കലക്കൻ മറുപടി നൽകി അക്‌സർ പട്ടേൽ; സംഭവം ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2023-ൽ മികച്ച ഫോമിലായിട്ടും എന്തുകൊണ്ടാണ് ടോപ് ഓർഡറിൽ ബാറ്റ് ചെയ്യുന്നില്ല എന്ന ചോദ്യത്തിന് ഡൽഹി ക്യാപിറ്റൽസ് ഓൾറൗണ്ടർ അക്‌സർ പട്ടേൽ രസകരമായ മറുപടി നൽകി. ഏത് സ്ഥാനത്ത് കളിച്ചാലും 10 – 12 ഓവർ വരെ തനിക്ക് ബാറ്റ് ചെയ്യാൻ കിട്ടുമെന്ന അഭിപ്രായമാണ് താരം ഉന്നയിച്ചത്. എന്തായാലും ഈ അഭിപ്രായം പറയുക വഴി തന്റെ സഹതാരങ്ങളെ മുഴുവൻ നൈസായിട്ട് താരം ട്രോളിയിരിക്കുകയാണ്. ഡൽഹി ബാറ്റിംഗിന്റെ മോശം ഫോമിനെയാണ് താരം ട്രോളിയത്.

ഇന്നിംഗ്സ് അവസാനം തകർത്തടിച്ച അക്‌സർ പട്ടേൽ 25 പന്തിൽ 54 റൺസ് നേടിയാണ് മടങ്ങിയത്. താരത്തിന്റെ മികവിലാണ് പൊരുതാവുന്ന സ്കോറിലേക്ക് ടീം എത്തിയത്. ബോളിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത താരം വിക്കറ്റ് ഒന്നും നേടിയില്ലെങ്കിലും 20 റൺസ് മാത്രമാണ് വഴങ്ങിയത്.

മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ, 29 കാരനായ താരം ഓർഡറിന് മുകളിൽ ബാറ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. തമാശ പ്രതികരണം നൽകി അദ്ദേഹം പറഞ്ഞു:

“ഞാനും അതിനെക്കുറിച്ച് ചിന്തിച്ചു, പക്ഷേ ഞാൻ ഇപ്പോഴും 10-12 ഓവർ ബാറ്റ് ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി (ചിരിക്കുന്നു). ഞാൻ എവിടെ ബാറ്റ് ചെയ്‌താലും, ഓർഡറിലേക്ക് ഉയർന്നാലും നമ്പർ 7 ആയാലും ഒരുപാട് ഓവറുകൾ കിട്ടുന്നുണ്ട്. എനിക്ക് അങ്ങനെ തന്നെ തോന്നുന്നു, അതിനാൽ ഞാൻ അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നില്ല.”

ശേഷം തമാശ വിട്ടിട്ട് താരം ഇങ്ങനെ പറഞ്ഞു:

“ഞങ്ങൾ ഇതിനെക്കുറിച്ച് ആലോചിച്ചതാണ്. ടോപ് ഓർഡറിൽ ഞാൻ ബാറ്റ് ചെയ്താൽ ഫിനിഷിംഗ് ജോലി ചെയ്യാൻ ആരുണ്ടാകും. അങ്ങനെ പല കാര്യങ്ങൾ ആലോചിച്ചാണ് ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുന്നത്. ടീമിന്റെ വിജയത്തിന് സഹായിക്കുന്ന തന്ത്രങ്ങളാണ് ടീമിന് ആവശ്യം.

2013 സീസണിന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ടീം കടന്നുപോകുന്നത്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി