മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സാഹിദ് ബാബർ അസമിൻ്റെ സാങ്കേതികതയെ പ്രശംസിക്കുകയും ഇക്കാര്യത്തിൽ എല്ലാ കളിക്കാരെക്കാളും മുന്നിൽ ആണ് അദ്ദേഹമെന്ന് പറയുകയും ചെയ്തിരിക്കുകയാണ്. പാക്കിസ്ഥാൻ്റെ വൈറ്റ് ബോൾ ക്യാപ്റ്റന് തന്റെ സഹതാരങ്ങളെക്കാൾ മികച്ച സാങ്കേതിക വൈദഗ്ദ്ധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, ഗെയിം അവബോധത്തിൻ്റെ കാര്യത്തിൽ ജോ റൂട്ടും സ്റ്റീവ് സ്മിത്തും ബാബറിനേക്കാൾ മിടുക്കരാണെന്ന് അദ്ദേഹം കണക്കാക്കി. “ബാബർ അസം ഏറ്റവും മികച്ച വൈദഗ്ധ്യം ഉള്ള താരമാണ്. എല്ലാ ബാറ്റർമാരെക്കാളും മുകളിലാണ് അവന്റെ സ്ഥാനം. എന്നിരുന്നാലും, പ്രകടനത്തിൻ്റെയും അറിവിൻ്റെയും കാര്യത്തിൽ, സ്റ്റീവ് സ്മിത്തും ജോ റൂട്ടും വളരെ മികച്ചവരാണ്. അവർക്ക് ബാബറിനെപ്പോലെ കഴിവില്ല, പക്ഷേ ഗെയിം അവബോധത്തിൻ്റെ കാര്യത്തിൽ അവർ മിടുക്കരാണ്. ഞാൻ സ്മിത്തിനെ ഒന്നിലും റൂട്ടിനെ രണ്ടിലും ബാബറിനെ മൂന്നിലും റാങ്ക് ചെയ്യും.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ബാബർ ഇപ്പോൾ മികച്ച ഫോമിലല്ല. അദ്ദേഹത്തിൻ്റെ പരാജയങ്ങൾ ഫോർമാറ്റുകളിലുടനീളമുള്ള പാക്കിസ്ഥാൻ്റെ പ്രകടനത്തെ ബാധിച്ചു. 2023 ഏകദിന ലോകകപ്പിലും 2024 ടി20 ലോകകപ്പിലും ക്യാപ്റ്റനായിരുന്നിട്ടും, ഒരു ബാറ്ററായി സംഭാവന ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല, പാകിസ്ഥാൻ സെമി ഫൈനലിലെത്താൻ പരാജയപ്പെട്ടു.
നായകസ്ഥാനത്ത് നിന്ന് ബാബറിനെ മാറ്റുന്ന കാര്യം ഉൾപ്പടെ ഈ കാലഘട്ടത്തിൽ പാകിസ്ഥാൻ ബോർഡ് ചർച്ച ചെയ്ത പ്രധാന കാര്യമാണ്.മറുവശത്ത്, സ്റ്റീവ് സ്മിത്തിനും ജോ റൂട്ടിനും ദേശീയ ടീമുകളെ നയിക്കാനുള്ള ഉത്തരവാദിത്തമില്ല, അവർ അവരുടെ ബാറ്റിംഗ് ആസ്വദിക്കുന്നു. അടുത്തിടെയാണ് റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ 12000 റൺസ് തികച്ചത്.