ഇന്ത്യന്‍ മുന്‍ നായകനെ അവതരിപ്പിക്കാന്‍ ആയുഷ്മാന്‍ ഖുറാന, അതിഥി വേഷത്തില്‍ ധോണി, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

അന്തരിച്ച സുശാന്ത് സിംഗ് രജ്പുതിന്റെ പാത പിന്തുടര്‍ന്ന്, ബോളിവുഡ് സൂപ്പര്‍ താരം ആയുഷ്മാന്‍ ഖുറാന, വരാനിരിക്കുന്ന ഒരു ബയോപിക്കില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ വേഷം ചെയ്യും. എംഎസ് ധോണിയുടെയും കപില്‍ ദേവിന്റെയും സിനിമയിലൂടെ ക്രിക്കറ്റ് താരങ്ങളുടെ ബയോപിക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍, ഗാംഗുലിയാണ് അടുത്തതായി ഈ ചര്‍ച്ചകള്ിലേക്ക് ചേരുന്നത്.

പീപ്പിംഗ് മൂണിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ലവ് ഫിലിംസിന്റെ ബാനറില്‍ ബോളിവുഡ് നിര്‍മ്മാതാക്കളായ ലവ് രഞ്ജനും അങ്കുര്‍ ഗാര്‍ഗുമാണ് ഗാംഗുലിയുടെ ബയോപിക് നിര്‍മ്മിക്കുന്നത്. വിക്രമാദിത്യ മോട്വാനെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉഡാന്‍, ലൂട്ടേര, ജൂബിലി തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രശസ്തനാണ്. ചിത്രം ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ചിത്രത്തില്‍ ഗാംഗുലിയുടെ വേഷം ചെയ്യാന്‍ രണ്‍ബീര്‍ കപൂറിനെ തിരഞ്ഞെടുത്തുവെന്ന് നേരത്തെ നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ ആയുഷ്മാന്‍ ഖുറാന ആ വേഷം ചെയ്യാന്‍ മുന്നോട്ട് വന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ആയുഷ്മാന്‍ ഖുറാന ഗാംഗുലിയെ അവതരിപ്പിക്കുന്നതിനുള്ള തന്റെ റോളിനായി തയ്യാറെടുക്കുന്നതിന് കഠിനമായ പരിശീലനത്തിനും ക്രിക്കറ്റ് സെഷനുകള്‍ക്കും വിധേയനാകുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് 2024 അവസാന ഘട്ടത്തില്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്.

ക്യാപ്റ്റന്‍ എന്ന നിലയിലും മികച്ച കളിക്കാരനെന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റിന് നിര്‍ണായക സംഭാവനകള്‍ നല്‍കിയ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട ദാദയുടെ ജീവിതവും കരിയറുമായുള്ള യാത്രയാണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ലക്ഷ്യമിടുന്നത്. 2000 മുതല്‍ 2005 വരെ ക്യാപ്റ്റനായിരുന്ന കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഗാംഗുലി. പിന്നീട് അദ്ദേഹം ബിസിസിഐ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന