ടി20 ലോകകപ്പ് 2024: ആരും ഒന്നും ചെയ്യുന്നില്ല, പിച്ചും കൂടെ നിന്നവരും ചതിച്ചു; സഹതാരങ്ങളെ കടന്നാക്രമിച്ച് ബാബര്‍

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അമേരിക്കയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതിന്റെ ഞെട്ടല്‍ അടുത്തൊന്നും പാകിസ്ഥാന്‍ ടീമിനെ വിട്ടുമാറുമെന്ന് തോന്നുന്നില്ല. മത്സരത്തിന്റെ ഒരുഘട്ടത്തിലും നിലവാരത്തിനൊന്ന് പാകിസ്ഥാന്‍ ഉയരാതെ വന്നപ്പോള്‍ അമേരിക്ക അര്‍ഹിച്ച വിജയം നേടിയെടുത്തു. മത്സരത്തിന് ശേഷം പാക് നായകന്‍ ബാബര്‍ അസം സഹതാരങ്ങള്‍ക്കെതിരെ തിരിഞ്ഞു. രണ്ട് പവര്‍പ്ലേയിയിലും പാകിസ്ഥാന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ബാബര്‍ കുറ്റപ്പെടുത്തി.

പവര്‍പ്ലേ ഞങ്ങള്‍ക്ക് മുതലാക്കാനായില്ല. ഇടയ്ക്കിടെ വിക്കറ്റുകള്‍ നഷ്ടമാകുന്നത് ടീമിനെ പലപ്പോഴായി പ്രതിരോധത്തിലാക്കി. ഒരു ബാറ്റര്‍ എന്ന നിലയില്‍ താരങ്ങള്‍ ഉത്തരവാദിത്തം കാണിക്കുകയും കൂട്ടുകെട്ടുകള്‍ വേണം.

പന്തെറിഞ്ഞപ്പോഴും ആദ്യ ആറ് ഓവറുകളില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. മധ്യ ഓവറുകളില്‍ ഞങ്ങളുടെ സ്പിന്നര്‍മാര്‍ വിക്കറ്റ് വീഴ്ത്തുന്നതിലും പിന്നിലായി. അതുകൊണ്ടുതന്നെ മത്സത്തില്‍ ആധിപത്യം പുലര്‍ത്താന്‍ സാധിച്ചില്ല.

എല്ലാ ക്രെഡിറ്റും യുഎസിനുള്ളതാണ്. മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റുകളിലും അവര്‍ ഞങ്ങളെക്കാള്‍ നന്നായി കളിച്ചു. പിച്ചില്‍ ഈര്‍പ്പമുണ്ടായിരുന്നു. പിച്ച് അതിന്റെ രണ്ട് സ്വഭാവം കാണിച്ചു- ബാബര്‍ മത്സരശേഷം വ്യക്തമാക്കി.

Read more