നിരാശാജനകമായ ലോകകപ്പിന് ശേഷം ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് പാകിസ്ഥാന്‍. ഡിസംബര്‍ 14 മുതല്‍ നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ക്കെതിരെ അവര്‍ മത്സരിക്കും. ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് കളിക്കാര്‍ ഇപ്പോള്‍ പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പരിശീലനത്തിലാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 പോയിന്റ് പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് പാകിസ്ഥാന്‍. ഷാന്‍ മസൂദിന്റെ ക്യാപ്റ്റന്‍സിയില്‍, ഓസ്ട്രേലിയയില്‍ പാകിസ്ഥാന്‍ ഇതുവരെ ഒരു ടെസ്റ്റ് പരമ്പരയും നേടിയിട്ടില്ലാത്തതിനാല്‍ അവര്‍ ചരിത്രം സൃഷ്ടിക്കാന്‍ കാത്തിരിക്കുകയാണ്. 2023 ഏകദിന ലോകകപ്പ് ഫൈനലിലും ഈ വര്‍ഷം ഡബ്ല്യുടിസി 2023 ഫൈനലിലും ഓസ്ട്രേലിയന്‍ ടീം മികച്ച ടച്ചിലാണ് എന്നതിനാല്‍ പാകിസ്ഥാനിത് ഒരു വലിയ ദൗത്യമാണ്.
ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് പാകിസ്ഥാന്‍ താരങ്ങള്‍ പുതിയ പരിശീലകരുടെ കീഴില്‍ പരിശീലനം നടത്തുകയാണ്. ഇന്റര്‍നെറ്റില്‍ വൈറലായ ഒരു വീഡിയോയില്‍, മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്സ്മാനുമായ ബാബര്‍ അസം വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ മുഹമ്മദ് റിസ്വാന്റെ പിന്നാലെ ഓടുന്നതും ബാറ്റുകൊണ്ട് അടിക്കാന്‍ ശ്രമിക്കുന്നതും കണ്ടു.
ബാബര്‍ ക്രീസിലിരിക്കെ സന്നാഹ മത്സരത്തിനിടെയാണ് സംഭവം. റിസ്വാന്‍ വിക്കറ്റ് കീപ്പിംഗ് ചെയ്യുകയായിരുന്നു, ബാബര്‍ തന്റെ ക്രീസില്‍ നിന്ന് പുറത്തേക്ക് നീങ്ങിയപ്പോള്‍ റിസ്വാന്‍ ബോള്‍ സ്റ്റംപിലേക്ക് എറിഞ്ഞു. തുടര്‍ന്ന് കൈയടിക്കുകയും അപ്പീല്‍ ചെയ്യുകയും ചെയ്തു. ഇതുകണ്ട ബാബര്‍ റിസ്വാനെ ബാറ്റുകൊണ്ട് അടിക്കാന്‍ ഓടിക്കുകയായിരുന്നു. രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാലായിട്ടുണ്ട്.