'വിരാടും ബാബറും ഓരേ വരിയില്‍ പരാമര്‍ശിക്കപ്പെടേണ്ടവരല്ല, അടുത്തുവന്നിട്ടുള്ളത് ഒരാള്‍ മാത്രം'; ഫഖര്‍ സമനെതിരെ അശ്വിന്‍

ടെസ്റ്റ് ക്രിക്കറ്റിലെ വിരാട് കോഹ്ലിയുടെ മോശം കാലഘട്ടത്തെ ബാബര്‍ അസമിന്റേതുമായി താരതമ്യം ചെയ്തതിന് പാക് താരം ഫഖര്‍ സമനെ പരോക്ഷമായി പരിഹസിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍. ബാബറിന്റെ സ്ഥാനത്ത് കോഹ്‌ലിയായിരുന്നെങ്കില്‍ ടീമിന് പുറത്താക്കപ്പെടില്ലായിരുന്നെന്നാണ് ഫഖര്‍ സമന്‍ പറഞ്ഞത്. വിരാടിനെയും ബാബറിനെയും ഒരേ പ്രസ്താവനയില്‍ ഉള്‍പ്പെടുത്തരുതെന്ന് രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടെസ്റ്റ് ടീമില്‍ നിന്ന് ബാബറിനെ പുറത്താക്കാന്‍ പാകിസ്ഥാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചിരുന്നു. നിരവധി വിദഗ്ധരും ക്രിക്കറ്റ് താരങ്ങളും ഇതില്‍ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തി. ഇതിനിടെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ (പിസിബി) വിമര്‍ശിച്ചും ബാബറിനെ വിരാടുമായി താരതമ്യം ചെയ്തും ഫഖര്‍ സമാന്‍ വിവാദത്തിന് തിരികൊളുത്തിയത്.

തീര്‍ച്ചയായും, ഒരു അവസരം ലഭിച്ചാല്‍ അവന്‍ റണ്‍സ് സ്‌കോര്‍ ചെയ്യും. പക്ഷേ അതിരുവിട്ടുള്ള ബാബര്‍ അസം-വിരാട് കോഹ്ലി താരതമ്യം പാടില്ല. ഇരുവരെയും ഒരേവരിയില്‍ പരാമര്‍ശിക്കേണ്ടതില്ല. എനിക്ക് ഖേദമുണ്ട്, ഞാന്‍ ബാബര്‍ അസമിനെ ശരിക്കും ഒരു മികച്ച കളിക്കാരനായി വിലയിരുത്തുന്നു. പക്ഷേ വിരാട് കോഹ്ലിയുടെ യോഗ്യത മറ്റൊന്നാണ്.

വിവിധ ഭൂപ്രദേശങ്ങളില്‍, സമയങ്ങളില്‍, സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍, വിരാട് ചെയ്ത തരത്തിലുള്ള പ്രകടനങ്ങള്‍ ലോക ക്രിക്കറ്റില്‍ ആരും ചെയ്തിട്ടില്ല. എനിക്കറിയാവുന്നിടത്തോളം, ഈ സമയത്ത്, ആരെങ്കിലും വിരാടിന് അടുത്ത് വന്നിട്ടുണ്ടെങ്കില്‍ അത് ടെസ്റ്റ് ക്രിക്കറ്റില്‍ ജോ റൂട്ടാണ്- അശ്വിന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

സുവര്‍ണക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; അക്രമി പൊലീസ് കസ്റ്റഡിയില്‍

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്

24 മണിക്കൂറിനുള്ളിൽ 23,000 അധികം ടിക്കറ്റുകൾ; റീ റിലീസിന് ഒരുങ്ങി സലാർ !

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റില്‍

മത്സരത്തിന് ശേഷം ധോണി പറഞ്ഞത് അപ്രതീക്ഷിത വാക്കുകൾ, ഇന്നും ഞാൻ ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ