സിംബാബ്‌വെ വിളികളുമായി ആരാധകര്‍, നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ച് ബാബര്‍, എറിയുമെന്ന് ഭീഷണി

തന്റെ മുന്നില്‍ വെച്ച് സിംബാബ്വെ.. സിംബാബ്വെ.. വിളി നടത്തിയ ആരാധകരോട് പൊട്ടിത്തെറിച്ച് ബാബര്‍ അസം. പിഎസ്എല്‍ 2024ലെ പെഷവാര്‍ സാല്‍മിയും മുളത്താന്‍ സുല്‍ത്താന്‍സും തമ്മിലുള്ള മത്സരത്തിനിടെയാണ് ബാബറിനെ പരിഹസിച്ച് ആരാധകര്‍ മുദ്രാവാക്യം മുഴക്കിയത്. സിംബാബ്വെ പോലുള്ള ടീമുകള്‍ക്കെതിരെ മാത്രം പ്രകടനം നടത്തി ഹീറോയാകുന്ന താരമെന്ന് ചീത്തപ്പേര് താരത്തിനുണ്ട്.

ബാബര്‍ ഡഗൗട്ടില്‍ ഇരിക്കവെയാണ് ആരാധകര്‍ ‘സിംബാബ്വെ, സിംബാബ്വെ’… എന്ന് വിളിച്ച് ആരാധകര്‍ താരത്തെ കളിയാക്കിയത്. അരിശംപൂണ്ട് ബാബര്‍ അസം ആരാധകരോട് അടുത്തേക്ക് വരാന്‍ ആംഗ്യം കാണിക്കുന്നതും കുപ്പി വലിച്ചെറിയുമെന്ന് മുന്നറിയിപ്പ് കൊടുക്കുന്നതും വീഡിയോയിലുണ്ട്. ഈ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

പാകിസ്ഥാന്‍ ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബാറ്ററായിട്ടും സിംബാബ്വെ മര്‍ദകന്‍ എന്നാണ് ബാബറിനെ ആരാധകര്‍ കളിയാക്കി വിളിക്കുന്നത്. സിംബാബ്വെക്കെതിരെ ഏകദിനത്തിലും ടി20യിലും മികച്ച റെക്കോഡാണ് താരത്തിനുള്ളത്. സിംബാബ്വെയോട് 9 ഏകദിനത്തില്‍ 459 റണ്‍സും 7 ടി20കളില്‍ 232 റണ്‍സും ബാബറിനുണ്ട്.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പെഷാവര്‍ സാല്‍മിയുടെ നായകനാണ് ബാബര്‍ അസം. മൂന്ന് കളിയില്‍ രണ്ട് തോല്‍വിയുമായി മോശം തുടക്കമാണ് ടീമിന് ലഭിച്ചിരിക്കുന്നത്.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി