മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വഖാർ യൂനിസ് കളിക്കുന്ന കാലത്ത് ഒരു മികച്ച ഫാസ്റ്റ് ബൗളറായിരുന്നു. എന്നിരാലും ക്രിക്കറ്റുമായി ബന്ധപ്പെട്ട് ആദ്ദേഹം പറയുന്ന അഭിപ്രായങ്ങൾക്ക് പലപ്പോഴും ട്രോളുകൾ കിട്ടാറുണ്ട്.
ന്യൂസിലൻഡിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയുടെ ഭാഗമായി ഒക്ടോബർ 13 വ്യാഴാഴ്ച ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ടി20 ഐ മത്സരത്തിനിടെ വഖാർ വീണ്ടും പണി മേടിച്ചു എന്ന് പറയാം.
മൊഹമ്മദ് നവാസിനെ പുകഴ്ത്തുന്നതിനിടയിൽ, അദ്ദേഹത്തിന് നാക്ക് പിഴച്ച്, ഏഷ്യാ കപ്പിൽ “ഇംഗ്ലണ്ടിനെതിരെ” അദ്ദേഹം നല്ല ഇന്നിംഗ്സ് കളിച്ചു എന്ന് പറഞ്ഞു. ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന്റെ 174 റൺസ് പിന്തുടരുന്നതിനിടെ നവാസ് 25 പന്തിൽ പുറത്താകാതെ 40 റൺസ് നേടി.
നേരത്തെ ദുബായിൽ നടന്ന സൂപ്പർ 4 പോരാട്ടത്തിൽ നാലാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ ശേഷം ഇന്ത്യയ്‌ക്കെതിരെ 20-ൽ 42 റൺസ് നേടിയിരുന്നു. ആ അവസരത്തിൽ, 182 റൺസ് പിന്തുടരുന്നതിനിടെ പാകിസ്ഥാൻ അഞ്ച് വിക്കറ്റിന്റെ വിജയം രേഖപ്പെടുത്തി. വഖാർ പരാമർശിച്ച ഇന്നിംഗ്‌സ് ഇതായിരുന്നു, പക്ഷേ അദ്ദേഹത്തിന്റെ പിഴവ് മുൻ പേസറെ ട്രോളാനുള്ള മാർഗമായി മാറി.
ചില ആരാധകർ പാകിസ്ഥാൻ ഇതിഹാസത്തെ പിന്തുണച്ചു, ഇത് ഒരു നാക്ക് വഴുതിയുടെ ലളിതമായ കേസാണെന്ന് പ്രസ്താവിച്ചു. എന്നിരുന്നാലും, പ്രതികരണങ്ങളിൽ ഭൂരിഭാഗവും താരത്തെ ട്രോളി കൊണ്ടായിരുന്നു.